ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിൽ സുതാര്യത കൊണ്ടുവരുന്നതിന് ജസ്റ്റിസ് ആർ.എം. ലോധ കമ്മിറ്റി സമർപ്പിച്ച ശിപാർശകളിൽ സുപ്രീംകോടതി വെള്ളം ചേർത്തു. ഒരു സംസ്ഥാനത്തിന് ഒരു വോട്ട് എന്ന നയത്തിലൂടെ ബി.സി.സി.െഎയിൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പ്രാതിനിധ്യം നൽകാനുള്ള സുപ്രധാന ശിപാർശ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് റദ്ദാക്കി. ഇതടക്കം ക്രിക്കറ്റ് അസോസിയേഷനുകളുെട നിലപാടിനൊപ്പം നിൽക്കുന്ന നിരവധി നിർദേശങ്ങളും അടങ്ങുന്ന പുതിയ ചാർട്ടർ ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എം. ഖൻവിൽകർ എന്നിവർ കൂടി അടങ്ങുന്ന ബെഞ്ച് പുറത്തിറക്കി.
കേന്ദ്ര സർക്കാറിെൻറ ശക്തമായ എതിർപ്പ് അവഗണിച്ച് 2016 ജൂലൈ 18ന് അന്നത്തെ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂർ പുറപ്പെടുവിച്ച ചരിത്രവിധി അപ്രസക്തമാക്കുന്നതാണ് പുതിയ ഇടപെടൽ. സംസ്ഥാനങ്ങൾക്കല്ല, ക്രിക്കറ്റ് അസോസിയേഷനുകൾക്കാണ് പ്രാതിനിധ്യത്തിൽ പരിഗണന നൽകേണ്ടതെന്ന് ബെഞ്ച് വിധിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും മൂന്ന് അേസാസിയേഷനുകൾക്ക് വീതം അംഗത്വം നിലനിർത്തുന്നതിന് സുപ്രീംകോടതി അനുമതി നൽകി. ഇതുപ്രകാരം മഹാരാഷ്ട്രയിൽ മഹാരാഷ്ട്ര, മുംബൈ, വിദർഭ എന്നിവക്കും ഗുജറാത്തിൽ ഗുജറാത്ത്, ബറോഡ, സൗരാഷ്ട്ര എന്നിവക്കും അംഗത്വം തുടരാം.
അസോസിയേഷനുകൾ ക്രിക്കറ്റിെൻറ വികാസത്തിന് നൽകിയ സംഭാവനകൾ ജസ്റ്റിസ് ലോധ കമ്മിറ്റി പരിഗണിച്ചില്ലെന്ന് കോടതി കുറ്റപ്പെടുത്തി. സർവകാലാശാല അസോസിയേഷനും െറയിൽവേസിനും സർവിസസിനും പൂർണ അംഗത്വം നിലനിർത്തുന്നതിനും കോടതി അനുമതി നൽകി. ബി.സി.സി.െഎയുടെ ഭരണനേതൃത്വം കുത്തകയാക്കിവെക്കാതിരിക്കാൻ തുടർച്ചയായി ഒരേ ഭാരവാഹികൾ നേതൃത്വത്തിലെത്താതിരിക്കാൻ കൊണ്ടുവന്ന ശിപാർശയും ബെഞ്ച് റദ്ദാക്കി. മൂന്നു വർഷത്തെ ഒരു ടേമിനുശേഷം ഭാരവാഹിത്വം വിലക്കുന്ന ജസ്റ്റിസ് ലോധയുടെ ശിപാർശക്കുപകരം ആറുവർഷം നീളുന്ന രണ്ട് ടേം ഒരാൾക്ക് ആകാമെന്ന് ബെഞ്ച് വിധിച്ചു. സെലക്ടർമാരുടെ എണ്ണം മൂന്നിൽനിന്ന് അഞ്ചാക്കി.
അതേസമയം ജസ്റ്റിസ് ലോധ മന്ത്രിമാരും സർക്കാർ ജീവനക്കാരും ഭാരവാഹികളാകുന്നതിൽനിന്ന് വിലക്കിയതും ഭാരവാഹിത്വത്തിനുള്ള പ്രായപരിധി 70 ആയി നിജപ്പെടുത്തിയതും കോടതി ശരിവെച്ചു. ടി.എസ്. ഠാക്കൂര്‍ ചീഫ് ജസ്റ്റിസ്പദത്തില്നിന്ന് വിരമിച്ചതിന് തൊട്ടുപിറകെ ബി.സി.സി.ഐ പരിഷ്കരണത്തിനുള്ള ജസ്റ്റിസ് ലോധ കമ്മിറ്റി ശിപാര്‍ശകള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ രംഗെത്തത്തിയിരുന്നു.
വിരമിച്ച ചീഫ് ജസ്റ്റിസിെൻറ ഉത്തരവ് പിന്‍വലിച്ച് ഹരജിയില്‍ തീര്‍പ്പുണ്ടാക്കുന്നതിനായി വിശാല ബെഞ്ചിന് വിടണമെന്ന് അറ്റോണി ജനറല്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ബി.സി.സി.ഐയുടെ കേസില്‍ കക്ഷിയല്ലാതിരുന്ന കേന്ദ്ര സര്‍ക്കാര്‍, റെയില്‍വേ അടക്കമുള്ള അസോസിയറ്റ് മെംബര്‍മാര്‍ക്കുവേണ്ടി എന്ന പേരിലാണ് സുപ്രീംകോടതിയില്‍ ഇടപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.