ഹൈദരാബാദ്: പന്തിൽ കൃത്രിമം കാണിച്ചതിനെ തുടർന്ന് ഒരു വർഷത്തെ വിലക്ക് നേരിടുന്ന ഡേവിഡ് വാർണർക്ക് പകരക്കാരനായി ന്യൂസിലാൻറ് നായകൻ കെയിൻ വില്യംസണെ നായകെൻറ റോൾ ഏൽപിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. ടീമിെൻറ സി.ഇ.ഒ, കെ. ഷൺമുഖമാണ് വില്യംസണെ നായകനാക്കിയ വിവരം പുറത്തുവിട്ടത്.
നായകനായുള്ള വേഷം ആവേശപൂർവ്വം സ്വീകരിക്കുന്നു. പ്രതിഭയുള്ള താരങ്ങൾ ഉൾപ്പെടുന്ന ടീമിനെ നയിക്കാൻ മികച്ച അവസരമാണ് ലഭിച്ചതെന്നും തുടർന്നുള്ള വെല്ലുവിളികളെ അതിജീവിക്കാൻ ശ്രമിക്കുമെന്നും വില്യംസൺ പ്രതികരിച്ചു.
ഇന്ത്യൻ പ്രീമിയർ ലീഗിെൻറ 11ാം എഡിഷനിൽ വാർണറുടെ വെടിക്കെട്ട് പ്രതീക്ഷിച്ചിരുന്ന ഹൈദരാബാദ് ആരാധകർക്ക് തിരിച്ചടിയായിരിക്കുകയാണ് താരത്തിെൻറ അഭാവം. ഏപ്രിൽ 9ന് രാജസ്ഥാൻ റോയൽസുമായാണ് ഹൈദരാബാദിെൻറ ആദ്യ മാച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.