ഹാമിൽടൺ: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ന്യൂസിലൻഡിന് കൂറ്റൻ സ്കോർ. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (പുറത്താവാതെ 200) ഇരട്ടശതകവുമായി തിളങ്ങിയ മത്സരത്തിൽ ആതിഥേയർ ഒന്നാം ഇന്നിങ്സിൽ 715 റൺസെടുത്ത് ഡിക്ലയർ ചെയ്തു.
481 റൺസിെൻറ വമ്പൻ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിനിറങ്ങിയ ബംഗ്ലാദേശ് മൂന്നാം ദിനം അവസാനിക്കുേമ്പാൾ നാലുവിക്കറ്റ് നഷ്ടത്തിൽ 174 എന്ന നിലയിൽ തകർച്ചയിലാണ്. ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ അവർക്ക് ഇനിയും 307 റൺസ് കൂടി വേണം. സൗമ്യ സർക്കാറും (39) ക്യാപ്റ്റൻ മഹ്മൂദുല്ലയുമാണ് (15) ക്രീസിൽ. തമീം ഇഖ്ബാൽ (74), ഷാദ്മാൻ ഇസ്ലാം (37), മുഅ്മിനുൽ ഹഖ് (8), മുഹമ്മദ് മിഥുൻ (0) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. സ്കോർ: ബംഗ്ലാദേശ് 234, 174/4, ന്യൂസിലൻഡ് 715/6 ഡിക്ല.
ടെസ്റ്റിൽ കിവികളുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. 2014ൽ പാകിസ്താനെതിരെ നേടിയ 690 റൺസായിരുന്നു ഏറ്റവും ഉയർന്നത്. ടെസ്റ്റ് കരിയറിലെ രണ്ടാം ഇരട്ടസെഞ്ച്വറിയാണ് വില്യംസൺ കുറിച്ചത്. കോളിൻ ഡി ഗ്രാൻഡ്ഹോം പുറത്താവാതെ 76ഉം ഹെൻറി നികോൾസ് 53ഉം റൺസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.