ന്യൂസിലൻറിലെ ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാജ്ഞലികളർപ്പിച്ചുകൊണ്ട് ന്യൂസിലൻഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കെയ്ന്‍ വില്യംസണിട്ട ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ ് സമൂഹമാധ്യമ ലോകം. നമസ്‌കരിക്കാനായി നിരന്നു നില്‍ക്കുന്നവരുടെ നിഴൽ രൂപങ്ങളെ ചേർത്ത് ന്യൂസിലൻഡിെൻറ അനൗദ്യോഗിക ചിഹ്നമായ സില്‍വര്‍ ഫേണിെൻറ രൂപത്തിൽ വരച്ച ചിത്രമാണ് കെയ്ന്‍ വില്യംസണ്‍ പങ്കുവെച്ചത്. ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരകൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ന്യൂസിലൻഡിൽ നടന്ന പരിപാടിയുടെ പ്രചരണത്തിെൻറ ഭാഗമായി കെയ്ത് ലീ എന്ന സിംഗപൂരുകാരനായ കലാകാരൻ വരച്ച ചിത്രമാണിത്.
പള്ളിയിലേക്ക് ഇയാള്‍ തോക്കുമായി നടന്നുകയറുമ്പോള്‍ ‘വരൂ സഹോദരാ’(ഹലോ ബ്രദര്‍) എന്ന് പറഞ്ഞായിരുന്നു പള്ളിയിലുണ്ടായിരുന്ന വിശ്വാസി സ്വാഗതം ചെയ്തത്. ആ വൃദ്ധനേയും വെടിവെച്ചിട്ടായിരുന്നു കൊലയാളി കൂട്ടക്കൊല തുടർന്നത്. വൃദ്ധനോടുള്ള ആദര സൂചകമായി ആ വാക്കുകളും ഹാഷ്ടാഗായി പോസ്റ്ററിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചിത്രത്തോടൊപ്പം ഭീകരാക്രമണത്തിെൻറ ഞെട്ടല്‍ പങ്കുവെക്കുന്ന കുറിപ്പും കെയ്ന്‍ വില്യംസണ്‍ പങ്കുവെച്ചിട്ടുണ്ട്.
‘മറ്റ് ന്യൂസിലൻഡുകാരെ പോലെ എന്താണ് സംഭവിച്ചതെന്ന് ഉള്‍ക്കൊള്ളാനായിട്ടില്ല. രാജ്യം ഇത്രമേല്‍ സ്‌നേഹത്തിനായി ദാഹിക്കുന്ന മറ്റൊരു ഘട്ടമുണ്ടായിട്ടില്ല. രാജ്യത്തെ മുസ്ലിങ്ങള്‍ക്കും ഭീകരാക്രമണത്തില്‍ ഇരകളായവര്‍ക്കും അവരുടെ ബന്ധുമിത്രാദികള്‍ക്കും ഒപ്പം ഹൃദയം നുറുങ്ങിയ ഓരോ ന്യൂസിലൻഡുകാരനും എെൻറ ഐക്യദാര്‍ഢ്യം പങ്കുവെക്കുന്നു. വരൂ, നമുക്കൊന്നിച്ചു നില്‍ക്കാം’ കെയ്ന്‍ വില്യംസണ്‍ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.