ന്യൂഡൽഹി: ന്യൂസിലന്‍ഡിനെതിരെ തുടരുന്ന കനത്ത തോല്‍വികൾക്കു പിന്നാലെ ഇന്ത്യന്‍ ടീമിനെതിരെ കടുത്ത വിമർശനവുമാ യി മുൻ ഇതിഹാസ നായകൻ കപിൽ ദേവ്. ഇന്ത്യൻ ടീമിെൻറ നിലിവിലെ സെലക്ഷന്‍ രീതിക്കെതിരെയാണ് കപിൽ ആഞ്ഞടിച്ചത്. ടീമി നെ ഇടക്കിടെ മാറ്റി പരീക്ഷിക്കുന്നതാണ് തുടർതോൽവികൾക്ക് കാരണമെന്നും ഈ രീതി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
ടീമില്‍ ആരും സ്ഥിരമല്ല. ആരുടെ സ്ഥാനത്തിനും ഒരു ഉറപ്പുമില്ലാത്ത സ്ഥിതിയാണ്. ഒരു ടീമില്‍ എങ്ങനെയാണ് ഇത്രയധികം മാറ്റങ്ങള്‍ വരുത്താന്‍ കഴിയുന്നതെന്നും കപില്‍ദേവ് ചോദിച്ചു. ഇത്തരം നടപടികൾ താരങ്ങളുടെ പ്രകടനത്തെ മോശമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യങ്ങളല്ല ഇന്ത്യൻ ടീമിനെ പരാജയപ്പെടുത്തിയത്. സാഹചര്യങ്ങള്‍ക്കൊത്ത് കളിക്കാത്തതാണ്. തന്ത്രങ്ങള്‍ മെനയുന്ന കാര്യത്തിലും ടീം പരാജയമാണെന്ന് കപില്‍ വിലയിരുത്തി. മികച്ച ഫോമിൽ തുടരുന്ന രാഹുല്‍ പുറത്തിരിക്കുന്നത് ന്യൂസിലന്‍ഡ് പോലുള്ള ടീമുമായി കളിക്കുമ്പോള്‍ സാമാന്യബുദ്ധിക്കു നിരക്കുന്നതല്ലെന്നും കപിൽ ദേവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.