ന്യൂഡൽഹി: ഇന്ത്യക്കു പണം ആവശ്യമില്ലെന്നും ഇപ്പോൾ ക്രിക്കറ്റ് കളിക്കേണ്ട സമയമല്ല െന്നും മുൻതാരം കപിൽദേവ്. ആളുകളുടെ ജീവൻ പണയംവെച്ച് ക്രിക്കറ്റ് കളിക്കേണ്ട ആവശ്യ മില്ല. അഞ്ചോ ആറോ മാസത്തേക്ക് ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യംതന്നെ യില്ലെന്നും കപിൽ പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് ഫണ്ട് സമാഹരണത്തിന് മൂന്നു മത്സരങ്ങളുടെ ഇന്ത്യ-പാക് ഏകദിന പരമ്പര നടത്താമെന്ന മുൻ പാക് പേസർ ശുഐബ് അക്തറിെൻറ നിർദേശത്തിന് മറുപടിയായാണ് കപിൽ ഇക്കാര്യം വ്യക്തമാക്കിയത്.
‘‘നമുക്ക് ഇപ്പോൾ ആവശ്യത്തിന് പണമുണ്ട്. പണം ഉണ്ടാക്കേണ്ട ആവശ്യമില്ല. ക്രിക്കറ്റ് താരങ്ങളെ അപകടത്തിലേക്ക് തള്ളിയിടേണ്ട. അല്ലെങ്കിൽതന്നെ ക്രിക്കറ്റ് മത്സരത്തിൽനിന്ന് എത്ര സമാഹരിക്കാൻ പറ്റും’’ -കപിൽ പറഞ്ഞു. രാഷ്ട്രീയക്കാർ പരസ്പരം കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണം. അമേരിക്ക അടക്കം മറ്റു രാജ്യങ്ങളെ സഹായിക്കുന്നത് ഇന്ത്യക്കാരനെന്നനിലയിൽ അഭിമാനം ഉയർത്തുന്നതാണ്.
കുടുസ്സുസെല്ലിൽ നെൽസൺ മണ്ടേല 27 വർഷം കഴിഞ്ഞത് ചിന്തിച്ചാൽ ലോക്ഡൗണൊന്നും പ്രയാസമല്ലെന്നും കപിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.