മുംബൈ: ബി.സി.സി.ഐയുടെ ക്രിക്കറ്റ് ഉപദേശകസസമിതിയിൽ നിന്ന് കപിൽ ദേവ് രാജിവെച്ചു. ശാന്ത രംഗസ്വാമി സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് കപിലിെൻറ രാജി. കപിൽ ദേവായിരുന്നു ക്രിക്ക് ഉപദേശക സമിതിയുടെ തലവൻ. സുപ്രീംകോടതി നിയോഗിച്ച ബി.സി.സി.ഐ ഭരണസമിതിക്കാണ് കപിൽ രാജിക്കത്ത് നൽകിയത്.
ജൂലൈയിലാണ് ബി.സി.സി.ഐയുടെ ഉപദേശക സമിതിയുടെ തലപ്പത്തേക്ക് കപിൽ എത്തുന്നത്. ഇന്ത്യൻ പുരുഷ, വനിത ക്രിക്കറ്റ് ടീമുകളുടെ പരിശീലകരെ തെരഞ്ഞെടുക്കൽ ഉപദേശക സമിതിയുടെ പ്രധാന ചുമതലകളിലൊന്നായിരുന്നു. രവിശാസ്ത്രിയെ ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ പരിശീലകനായി തെരഞ്ഞെടുത്തത് കപിലിെൻറ നേതൃത്വത്തിലുള്ള ഉപദേശക സമിതിയായിരുന്നു.
മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അംഗം സഞ്ജീവ് ഗുപ്ത കപിലിനും സമിതിയിലെ മറ്റംഗങ്ങൾക്കുമെതിരെ ബി.സി.സി.ഐക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സമിതിയിൽ നിന്ന് കപിലും രംഗസ്വാമിയും രാജിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.