നാഗ്പുർ: 41 തവണ രഞ്ജി ചാമ്പ്യന്മാരായ മുംബൈ സെമി കാണാതെ പുറത്ത്. ക്വാർട്ടറിൽ മുൻചാമ്പ്യന്മാരായ കർണാടക ഇന്നിങ്സ് ജയത്തോടെയാണ് നിലവിലെ ഫൈനലിസ്റ്റ് കൂടിയായ മുംബൈയുടെ വഴിമുടക്കിയത്. ഇന്നിങ്സിനും 20 റൺസിനുമായിരുന്നു വിനയ്കുമാർ നായകനായ കർണാടകയുടെ ജയം. രണ്ട് ഇന്നിങ്സിലുമായി എട്ട് വിക്കറ്റ് വീഴ്ത്തിയ വിനയ് കുമാറാണ് വിജയ നായകൻ. സ്കോർ മുംബൈ 173, 377. കർണാടക 570.
ബംഗാൾ 613 റൺസ് മുന്നിൽ ഗുജറാത്തിനെതിരെ ഒന്നാം ഇന്നിങ്സിൽ 130 റൺസ് ലീഡ് പിടിച്ച ബംഗാൾ രണ്ടാം ഇന്നിങ്സിൽ നാലിന് 483 റൺസ് എന്ന നിലയിൽ. നിലവിൽ 613 റൺസ് മുന്നിലുള്ള ബംഗാളിെൻറ ലക്ഷ്യം സമനിലയിലൂടെ സെമി ടിക്കറ്റ്. ഋത്വിക് ചാറ്റർജി (213 നോട്ടൗട്ട്) ഇരട്ടസെഞ്ച്വറി നേടി.
വിജയ പ്രതീക്ഷയിൽ ഡൽഹി വിജയവാഡയിൽ മധ്യപ്രദേശിനെതിരെ ഡൽഹിക്ക് ജയം 209 റൺസ് അകലെ. ഒന്നാം ഇന്നിങ്സിൽ 67 റൺസ് ലീഡ് നേടിയ ഡൽഹി രണ്ടാം ഇന്നിങ്സിൽ മധ്യപ്രദേശിനെ 283ന് പുറത്താക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.