കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെയുണ്ടായ പ്രതിഷേധങ്ങൾക്ക് മറുപടിയുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. ക്രിക്കറ്റ് പിച്ച് നശിപ്പിച്ചാണ് കലൂർ സ്റ്റേഡിയത്തിൽ ഫിഫ അണ്ടർ17 ലോകകപ്പ് നടത്തിയതെന്ന് കെ.സി.എ പ്രതികരിച്ചു. എന്നാൽ ലോകകപ്പിനെ തങ്ങൾ എതിർത്തിരുന്നില്ലെന്നും കെ.സി.എ സെക്രട്ടറി ജയേഷ് ജോർജ് പറഞ്ഞു.
ഏകദിന മത്സരങ്ങൾക്കെതിരായ പ്രതിഷേധം എന്തിനെന്ന് മനസ്സിലാവുന്നില്ല. കൊച്ചിയും കേരളത്തിൽ തന്നയെല്ലേയെന്നും കെ.സി.എ സെക്രട്ടറി ചോദിക്കുന്നു.
തിരുവനന്തപുരത്ത് ഒരു സ്റ്റേഡിയം ഉണ്ടായിരിക്കെ കൊച്ചിയിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ഒരു ഗ്രൗണ്ട് നശിപ്പിക്കുന്നതിനെതിരെ ഇന്നലെ ബ്ലാസ്റ്റേഴ്സ് സൂപ്പർതാരം ഇയാൻ ഹ്യൂം ആഞ്ഞടിച്ചിരുന്നു. സഹതാരം സി.കെ വിനീതും ഇതിനെ അനുകൂലിച്ച് രംഗത്ത് വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.