ഗുവാഹതി: ആദ്യ ഇന്നിങ്സില്‍ ആന്ധ്രക്കെതിരെ ഏഴു റണ്‍സ് ലീഡ് വഴങ്ങിയ കേരളത്തിന് രണ്ടാമിന്നിങ്സില്‍ 229 റണ്‍സ് നേടുന്നതിനിടെ അഞ്ചു വിക്കറ്റ് നഷ്ടമായി. മൂന്നാം ദിവസം സ്റ്റംപെടുക്കുമ്പോള്‍ സച്ചിന്‍ ബേബിയും (17) ഇഖ്ബാല്‍ അബ്ദുല്ലയുമാണ് (ഒന്ന്) ക്രീസില്‍. ആദ്യ ഇന്നിങ്സില്‍ ആറു വിക്കറ്റ് പിഴുതെടുത്ത ഡി.പി. വിജയകുമാര്‍ തന്നെയാണ് ഇത്തവണയും മൂന്നു വിക്കറ്റുകളെടുത്ത് ആന്ധ്രക്ക് തുണയായത്.
ഭവിന്‍ തക്കറും (56) ക്യാപ്റ്റന്‍ രോഹന്‍പ്രേമും (89) നല്‍കിയ മികച്ച തുടക്കമാണ് കേരള സ്കോറിന് അടിത്തറയൊരുക്കിയത്. ഇടക്ക് വിക്കറ്റുകള്‍ വീണെങ്കിലും ആദ്യ ഇന്നിങ്സിലെ തനിയാവര്‍ത്തനംപോലെ നാലാം വിക്കറ്റില്‍ മുഹമ്മദ് അസ്ഹറുദ്ദീനെ(36) കൂട്ടുപിടിച്ച് രോഹന്‍ പ്രേം കണ്ടത്തെിയ 107 റണ്‍സ് കേരള സ്കോറിനെ വേഗത്തില്‍ 200 കടത്തി. 226 റണ്‍സിന് എല്ലാവരും പുറത്തായതോടെ ഏഴു റണ്‍സ് ലീഡെടുത്താണ് കേരളത്തിനെതിരെ ആന്ധ്ര ആദ്യ ഇന്നിങ്സില്‍ മേല്‍ക്കൈ നേടിയത്. വിക്കറ്റിനു പിന്നിലും നിറഞ്ഞു നിന്ന മുഹമ്മദ് അസ്ഹറുദ്ദീന്‍ അഞ്ച് ക്യാച്ചും ഒരു സ്റ്റംമ്പിങ്ങുമായി തിളങ്ങി. നായക കുപ്പായത്തില്‍ ആയിരം റണ്‍സ് കടക്കുന്ന രണ്ടാമത്തെ കേരള താരമായി രോഹന്‍ പ്രേം. 14 കളിയില്‍ മൂന്ന് സെഞ്ച്വറിയും അഞ്ച് അര്‍ധസെഞ്ച്വറിയുമായി കരിയറിലെ റണ്‍നേട്ടം 4055ലത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.