കൊച്ചി: ഐ.എസ്.എല്ലിനെ പിന്തുടർന്ന് കേരള ഫുട്ബാൾ അസോസിയേഷൻ രൂപംനൽകിയ കേരള പ്രീമിയർ ലീഗ് ആവേശകരമായ അന്ത്യത്തിലേക്ക്. 44 മത്സരങ്ങൾ കഴിഞ്ഞപ്പോൾ പല ടീമുകളും പോയൻറ് നിലയിൽ ഒപ്പത്തിനൊപ്പമാണ്. കൊച്ചിൻ ഷിപ്യാർഡാണ് കേരള പ്രീമിയർ ലീഗിെൻറ ടൈറ്റിൽ സ്പോൺസർമാർ. രണ്ടു ഗ്രൂപ്പുകളിലായി 10 ടീമുകൾ ഹോം ആൻഡ് എവേ മത്സരത്തിൽ മാറ്റുരച്ചപ്പോൾ കേരളത്തിെൻറ ഫുട്ബാൾ ചരിത്രത്തിൽ അത് പുതിയ അധ്യായമായി.
സെമി ഫൈനൽ പ്രവേശനത്തിന് ഇനിയുള്ളത് ഇഞ്ചോടിഞ്ചു പോരാട്ടമായിരിക്കും. ഗ്രൂപ് എയിൽ ആറു മത്സരങ്ങളിൽനിന്ന് നാല് ജയവും രണ്ടു തോൽവിയുമായി 12 പോയൻറുള്ള ഗോകുലം എഫ്.സി സെമിയിൽ കടന്നിട്ടുണ്ട്.
ആറു മത്സരങ്ങളിൽനിന്ന് മൂന്ന് ജയവും രണ്ടു തോൽവിയും ഒരു സമനിലയുമായി എഫ്.സി കേരളക്ക് പത്തു പോയൻറുണ്ട്. ശനിയാഴ്ച ഗ്രൂപ് എയിലെ മത്സരത്തിൽ കെ.എസ്.ഇ.ബി (എട്ട് പോയൻറ്), കൊച്ചി പോർട്ട് ട്രസ്റ്റിനെ (ഒരു പോയൻറ്) മറികടന്നാൽ 11 പോയേൻറാടെ കെ.എസ്.ഇ.ബി സെമിയിലെത്തും. അതേസമയം, കെ.എസ്.ഇ.ബി തോറ്റാൽ എഫ്.സി കേരള പത്തു പോയേൻറാടെ സെമിയിൽ കയറും.
ഗ്രൂപ് ബിയിൽ തിരൂർ സാറ്റ്, 10 മത്സരങ്ങളിൽനിന്ന് ആറ് വിജയവും രണ്ടു തോൽവിയും രണ്ടു സമനിലയുമായി 20 പോയേൻറാടെ സെമിയിലേക്ക് യോഗ്യത നേടി. എഫ്.സി തൃശൂരിന് 18 പോയൻറും കേരള െപാലീസിന് 17 പോയൻറുമാണുള്ളത്. എഫ്.സി തൃശൂരിനും സെമി സാധ്യതയുണ്ട്. എന്നാൽ, 27ന് കേരള െപാലീസ്-എസ്.ബി.ഐ മത്സരത്തിൽ െപാലീസ് ജയിച്ചാൽ 20 പോയേൻറാടെ അവർ സെമിയിൽ പ്രവേശിക്കും. 29ന് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലും തിരൂർ രാജീവ്ഗാന്ധി സ്റ്റേഡിയത്തിലുമാണ് സെമി. ഫൈനൽ 31ന് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.