ഹൈദരാബാദ്: ഐ.പി.എല്‍ പത്താം എമേര്‍ജിങ് പ്ലെയറായി ഗുജറാത്ത് ലയണ്‍സിന്റെ മലയാളി താരം ബേസില്‍ തമ്പിയെ തെരഞ്ഞടുത്തു. പത്ത് ലക്ഷം രൂപയാണ് അവാര്‍ഡ് തുക. എമേര്‍ജിങ് പ്ലയറായി തെരഞ്ഞെടുക്കുന്ന രണ്ടാമത്തെ മലയാളിയാണ് ബേസില്‍ തമ്പി. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി സഞ്ജു സാംസണാണ് ഇതിന് മുമ്പ് ആ നേട്ടം സ്വന്തമാക്കിയത്. ബെസ്റ്റ് യങ് പ്ലെയര്‍ ഓഫ് ദ സീസണ്‍ എന്ന പേരിലായിരുന്നു സഞ്ജുവിന് അന്ന് അവാര്‍ഡ് നല്‍കിയത്.
12 മത്സരങ്ങളില്‍ നിന്ന് പതിനൊന്ന് വിക്കറ്റുകളാണ് തമ്പിയുടെ ഈ സീസണിലെ നേട്ടം. വ്യക്തിഗത നേട്ടത്തിന് പുറമെ വോട്ടിങ് കൂടി പരിഗണിച്ചാണ് പുരസ്‌കാരം നിര്‍ണയിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ നാല് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് തമ്പിയുടെ മികച്ച പ്രകടനം.
സ്ലോ ബോളുകള്‍ കൊണ്ടും മികച്ച ലൈനിലും ലെങ്തിലും പന്തെറിഞ്ഞ് തമ്പി ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ ഇടം നേടിയിരുന്നു. മുംബൈ ഇന്ത്യന്‍സ് താരങ്ങളായ നിതീഷ് റാണ, ഡല്‍ഹി ഡയര്‍ ഡെവിള്‍സ് താരം ഋഷബ് പന്ത് എന്നിവരായിരുന്നു തമ്പിക്ക് പിന്നാലെ ഈ അവാര്‍ഡിന് പരിഗണിച്ചിരുന്നത്. തമ്പിക്ക് 57.4 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ റാണക്ക് 21.9 ശതമാനവും പന്തിന് 8.8 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.