ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ പരമ്പരയിൽ ഇന്ത്യക്ക് ആദ്യ ജയം. നോട്ടിങ്ഹാം ടെസ്റ്റിൽ 203 റൺസിനാണ് ഇന്ത്യയുടെ ജയം. മൽസരത്തിെൻറ അഞ്ചാം ദിനം അശ്വിെൻറ പന്തിൽ ആൻഡേഴ്സൺ പുറത്തായതോടെയാണ് ഇന്ത്യ ജയമുറപ്പിച്ചത്. സ്കോർ ഇന്ത്യ: 329/10, 353/7 ഡിക്ല. , ഇംഗ്ലണ്ട് 161/10, 317/10. ഇന്ത്യ ജയം നേടിയെങ്കിലും അഞ്ച് മൽസരങ്ങളുള്ള പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്.
വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ച്വറിയും(103) ചേതേശ്വർ പുജാരയുടെയും(72) ഹാർദിക് പാണ്ഡ്യയുടെയും (52) അർധ സഞ്ച്വറിയുടെയും കരുത്തിൽ 520 റൺസിെൻറ കൂറ്റൻ ലീഡ് രണ്ടാം ഇന്നിങ്സിൽ പടുത്തുയർത്തിയപ്പോൾ തന്നെ കളിയിൽ ഇന്ത്യ ഡ്രൈവിങ് സീറ്റിൽ ഇരുന്നിരുന്നു. പിന്നീട് ബൗളർമാർ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാക്കുകയായിരുന്നു.
വിക്കറ്റ് നഷ്ടപ്പെടാതെ 23 റൺസുമായി നാലാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിെൻറ ഒാപണിങ് കൂട്ടുകെട്ട് പൊളിച്ച് ഇശാന്ത് ശർമയാണ് തകർച്ചക്ക് തുടക്കമിട്ടത്. പിന്നീട് കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ ഇംഗ്ലീഷ് ബാറ്റ്സമാൻമാരെ കൂടാരം കയറ്റി. അഞ്ച് വിക്കറ്റെടുത്ത ബുമ്രയുടെ പ്രകടനമാണ് ഇന്ത്യൻ ബൗളർമാരിൽ നിർണായകമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.