ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ തുടർ തോൽവികളിൽ ഉഴറുന്ന ടീമിനെ പിന്തുണക്കാൻ ആരാധകരോട് അഭ്യർഥിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. ചിലപ്പോൾ നമ്മൾ ജയിക്കും മറ്റു ചില സമയങ്ങളിൽ നാം ചിലത് പഠിക്കും. ഉയർച്ച താഴ്ചകളിൽ ഞങ്ങളെക്കുറിച്ചുള്ള പ്രതീക്ഷ കൈവിടരുത്. നിങ്ങൾ ഞങ്ങളെ ൈകവിടില്ലെന്നറിയാം. പ്രതീക്ഷ തകർക്കില്ലെന്ന് ഞങ്ങൾ ഉറപ്പുതരുമെന്നും കോഹ്ലി ഫേസ്ബുക്കിൽ കുറിച്ചു. ഫീൽഡിൽ ഒരുമിച്ച് വട്ടത്തിൽ നിൽക്കുന്ന ടീമിെൻറ ചിത്രവും ചേർത്താണ് കോഹ്ലി പോസ്റ്റിട്ടിരിക്കുന്നത്.
ആദ്യ രണ്ട് മത്സരങ്ങൾ തോറ്റ ഇന്ത്യ അഞ്ച് മത്സര പരമ്പരയിൽ 2-0ന് പിന്നിലായതിനെത്തുടർന്ന് കോഹ്ലിക്കും ടീമിനും രൂക്ഷ വിമർശനം നേരിടേണ്ടി വന്നിരുന്നു. മൂന്നാം ടെസ്റ്റ് ശനിയാഴ്ച മുതൽ നോട്ടിങ്ഹാമിൽ തുടങ്ങും.
ഇന്ത്യയെ പിന്തുണച്ച് ഇംഗ്ലീഷ് കോച്ച്
മതിയായ തയാറെടുപ്പുകളില്ലാതെ ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പരക്കിറങ്ങിയതിനെ തുടർന്ന് നിശിത വിമർശനത്തിനിരയായ ഇന്ത്യൻ ടീമിനെ പിന്തുണച്ച് ഇംഗ്ലീഷ് കോച്ച് ട്രെവർ ബെയ്ലിസ് രംഗത്തുവന്നു.
വർഷത്തിൽ ധാരാളം മത്സരങ്ങൾ കളിക്കുന്ന ഇന്ത്യ, ഇംഗ്ലണ്ട്, ആസ്ട്രേലിയ എന്നീ ടീമുകൾ കൂടുതൽ പരിശീലന മത്സരങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് എത്രത്തോളം യാഥാർഥ്യമാകുന്നുവെന്നത് വേറെ കാര്യം. താരങ്ങൾക്ക് മതിയായ വിശ്രമം ഉറപ്പുവരുത്തണം. വിദേശ പര്യടനത്തിനുമുമ്പ് ഇതേ അവസ്ഥ ഞങ്ങളും നേരിടാറുണ്ട്, പരിശീലന മത്സരങ്ങൾ മതിയാകാതെ വരാറുണ്ട്. എന്നാൽ, ആഴ്ചയിൽ പത്തു ദിവസം ഇല്ലല്ലോ -അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ടിൽ അഞ്ചു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഇന്ത്യ ആകെ ഒരു ത്രിദിന പരിശീലന മത്സരം മാത്രമാണ് കളിച്ചത്. ചതുർദിന മത്സരമായി നിശ്ചയിച്ചിരുന്നെങ്കിലും പിന്നീടത് മൂന്നു ദിനമാക്കി ചുരുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.