ബംഗളൂരു: െഎ.പി.എൽ എലിമിനേറ്റർ മൽസരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അട്ടിമറിച്ചു. മഴ അലേങ്കാലമാക്കിയ മൽസരത്തിൽ ഡക്ക്വർത്ത് ലുയീസ് നിയമ പ്രകാരം പുനർ നിർണയിക്കപ്പെട്ട ലക്ഷ്യം മറികടന്നാണ് കൊൽക്കത്ത ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കിയത്.
നേരത്തെ ടോസ് നേടിയ കൊൽക്കത്ത ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാൽ എലിമിനെറ്ററിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ ഹൈദരാബാദിന് കഴിഞ്ഞില്ല. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് മാത്രമായിരുന്ന ഹൈദരാബാദിെൻറ സമ്പാദ്യം.
ഡേവിഡ് വാർണർ(37) ഒഴികെ മറ്റാർക്കും ഹൈദരാബാദ് നിരയിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചിരുന്നില്ല. കൗണ്ടർ ലീ കൊൽക്കത്തക്കായി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
മഴമൂലം ആറ് ഒാവറാക്കി ചുരുക്കിയ മൽസരത്തിൽ കൊൽക്കത്ത വിജയലക്ഷ്യമായ 48 റൺസ് നാല് പന്ത് ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 32 റൺസോടെ ഗൗതം ഗംഭീറാണ് കൊൽക്കത്തയെ മുന്നിൽ നിന്ന് നയിച്ചത്. ക്വാളിഫെയർ മൽസരത്തിൽ പരാജയപ്പെട്ട മുംബൈയാണ് ഇനി കൊൽക്കത്തയുടെ എതിരാളികൾ. മുംബൈയെ കൂടി തോൽപ്പിച്ചാൽ കൊൽക്കത്തക്ക് ഫൈനലിലേക്ക് മുന്നേറാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.