ന്യൂഡൽഹി: ബൗണ്ടറി എണ്ണി ലോകകപ്പ് വിജയിയെ നിശ്ചയിച്ച നിയമത്തിൽ മാറ്റം വരുത്തുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യൻ സ്പിൻ ഇതിഹാസം അനിൽ കുംബ്ലെ നേതൃത്വം നൽകുന്ന നയരൂപീകരണ സമിതിയായ െഎ.സി.സി ക്രിക്കറ്റ് കമ്മറ്റി യോഗം ചേരും.
ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനും സാങ്കേതികകാര്യങ്ങളിലും കളിനിയമങ്ങളിലും െഎ.സി.സിക്ക് മാർഗനിർദേശം നൽകാനും വർഷത്തിൽ രണ്ടുതവണയാണ് കമ്മറ്റി യോഗം ചേരാറുള്ളത്.
ജൂലൈ 14ന് ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലും സൂപ്പർഒാവറും സമനിലയിലായതിനെത്തുടർന്ന് കൂടുതൽ ബൗണ്ടറികൾ നേടിയ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
ബൗണ്ടറി എണ്ണത്തിെൻറ അടിസ്ഥാനത്തിൽ കിവീസിന് കിരീടം നിഷേധിക്കപ്പെട്ടതിലെ നീതികേട് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തിയിരുന്നു. ലോകകപ്പ് ഫൈനലുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൽ ചർച്ചചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.