പോർട്ട്വില്ല (വനൗതു): ക്രിക്കറ്റ് ലോകത്തിെൻറ ശ്രദ്ധ പസഫിക് ദ്വീപുരാജ്യമായ വനൗ തുവിലായിരുന്നു. കോവിഡ് കാരണം കായികലോകമെല്ലാം നിശ്ചലമായപ്പോൾ ആസ്ട്രേലിയയിൽ നിന്നും 2000 കിലോമീറ്റർ അകലെ പസഫിക് കടലിലെ ദ്വീപുരാജ്യത്തുനിന്നും ശനിയാഴ്ച ഒരു ക്രിക്കറ്റ് മത്സരം ലോകം കണ്ടു.
കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത കുഞ്ഞു ദ്വീപിലെ വനിതാ ട്വൻറി20 ലീഗ് ചാമ്പ്യൻഷിപ്പിെൻറ ഫൈനലാണ് ലോകത്തിനു മുമ്പാകെ അവർ തത്സമയമെത്തിച്ചത്. മൂന്നു ലക്ഷം മാത്രമാണ് ദ്വീപിലെ ജനസംഖ്യ. പക്ഷേ, കഴിഞ്ഞ ദിവസം നടന്ന കളി ലോകമെങ്ങുമായി 3.5 ലക്ഷത്തിലേറെ പേർ തത്സമയം കണ്ടു. വനിത ലീഗിെൻറ ഫൈനലിന് മുന്നോടിയായി പുരുഷ ടീമിെൻറ പ്രദർശന മത്സരവും നടന്നിരുന്നു.
വനൗതു ക്രിക്കറ്റിെൻറ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു കളി ലോകത്തിന് മുന്നിലെത്തിച്ചത്. കളിയുടെ വിവരങ്ങൾ ഐ.സി.സിയും ട്വിറ്ററിൽ പങ്കുവെച്ചു. കൊച്ചു ദ്വീപിൽ ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.