ലണ്ടൻ: ഒരു വർഷത്തെ ഇടവേളക്കു ശേഷം മാഞ്ചസ്റ്റർ യുൈനറ്റഡ് മൈതാനമായ ഓൾഡ് ട്രാഫോഡിലെത്തിയ മുൻ കോച്ച് ജോസ് മൗറീന്യോക്ക് തോൽവിയോടെ മടക്കം. പഴയ ക്ലബായ യുനൈറ്റഡിനെതിെര ടോട്ടനം ഹോട്സ്പറിനെ പരിശീലിപ്പിച്ച് ഇറങ്ങിയ മൗറീന്യോ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് തോൽവി നേരിട്ടത്. അതേസമയം, വിജയക്കുതിപ്പ് തുടരുന്ന ലിവർപൂൾ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് എവർട്ടനെ കീഴടക്കി പോയൻറ് പട്ടികയിൽ എട്ടു പോയൻറ് ലീഡ് നിലനിർത്തി.
കഴിഞ്ഞ മത്സരത്തിലെ തോൽവിയിൽനിന്ന് പാഠം പഠിച്ചിറങ്ങിയ ഫ്രാങ്ക് ലാംപാർഡിെൻറ ചെൽസി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആസ്റ്റൺവില്ലയെ തോൽപിച്ചു. ഇതേ സ്കോറിന് തന്നെ സതാംപ്ടൺ േനാർവിച്ച് സിറ്റിയെ കീഴടക്കി. ബ്രണ്ടൻ റോേജഴ്സിെൻറ പരിശീലനത്തിൻ കീഴിൽ ഈ സീസണിൽ കുതിപ്പ് തുടരുന്ന ലെസ്റ്റർ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വാറ്റ്ഫോഡിനെയും ഇതേ ഗോൾനിലയിൽ വോൾവെർഹാംപ്റ്റൺ വാണ്ടേഴ്സ് വെസ്റ്റ്ഹാമിനെയും കീഴടക്കി.
മോശം പ്രകടനത്തെ തുടർന്ന് ഒരു വർഷം മുമ്പ് മാഞ്ചസ്റ്റർ പരിശീലകസ്ഥാനത്തുനിന്ന് പടിയിറക്കപ്പെട്ട മൗറീന്യോക്ക് തെൻറ മികവ് പ്രകടിപ്പിക്കാനുള്ള അവസരമായിരുന്നു വ്യാഴാഴ്ച പുലർച്ച ലഭിച്ചത്. എന്നാൽ, ഇരട്ട ഗോളോടെ തിളങ്ങിയ മാർകസ് റാഷ്ഫോഡ് മുൻ പരിശീലകന് നിരാശയോടെയുള്ള മടക്കം സമ്മാനിക്കുകയായിരുന്നു. ആറാം മിനിറ്റിൽതന്നെ മാഞ്ചസ്റ്ററിനെ റാഷ്ഫോഡ് മുന്നിലെത്തിച്ചെങ്കിലും 39ാം മിനിറ്റിൽ ഡെലെ അലി ടോട്ടനത്തിനായി ഗോൾ മടക്കി. 49ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് വിമർശം നേരിടുന്ന മാഞ്ചസ്റ്റർ കോച്ച് ഓലെ ഗണ്ണർ സോർജ്ർസറിന് ആശ്വാസം നൽകുന്ന വിജയവും നേടിക്കൊടുത്തു. ഇതോടെ പോയൻറ് പട്ടികയിൽ മാഞ്ചസ്റ്റർ ആറാമതെത്തി.
മുഹമ്മദ് സലാഹ്, റോബർട്ടോ ഫിർമീന്യോ, നായകൻ േജാർഡൻ ഹെൻഡേഴ്സൺ, അലക്സ് ഒാക്സ്ലഡ് ചേംബർലൈൻ, അലിസൺ ബക്കർ എന്നീ പ്രമുഖരൊന്നും ഇല്ലാതെ ഇറങ്ങിയ ലിവർപൂൾ ക്ലബ് റെക്കോഡ് മറികടന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പരാജയങ്ങളറിയാതെ 32 മത്സങ്ങളെന്ന റെക്കോഡാണ് സ്വന്തം മൈതാനത്ത് സ്വന്തമാക്കിയത്.
പരിശീലകൻ യുർഗൻ ക്ലോപ്പിന് പ്രീമിയർ ലീഗിൽ വിജയത്തിൽ സെഞ്ച്വറി തികക്കാനുമായി. ഡിവോക് ഒറിഗി രണ്ട് ഗോളും ഷാക്കീരി, സാദിയോ മാനെ, വാൻഡൽട്രം എന്നിവർ ഓരോ ഗോളും നേടിയതോടെ 15 കളികളിൽ 14 ജയവും ഒരു സമനിലയുമായി 48 പോയേൻറാടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ജാമി യാർഡിയുടെയും മാഡിസെൻറയും ഗോളുകളിൽ വാറ്റ്ഫോഡിനെ മറികടന്ന ലെസ്റ്ററാണ് 35 പോയേൻറാടെ രണ്ടാം സ്ഥാനത്ത്. ചെൽസിക്കായി ടാമി അബ്രഹാമും മാർക്കസ് മൗണ്ടുമാണ് ഗോളുകൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.