ന്യൂഡൽഹി: പാകിസ്താൻ ക്രിക്കറ്റ് ലീഗിനിടെ വാതുവെപ്പ് നടത്തിയെന്ന കേസിൽ മുൻ പാക് താരം നാസർ ജംഷദിന് 17 മാസം തടവുശിക്ഷ. 2018ൽ ഇസ്ലാമാബാദ് യുനൈറ്റഡും പെഷാവർ സൽമിയും ത മ്മിൽ നടന്ന മത്സരത്തിനിടെ വാതുവെപ്പ് നടത്തിയെന്നാരോപിച്ച് ബ്രിട്ടീഷ് പൗരന്മാരായ യൂസുഫ് അൻവറിനും മുഹമ്മദ് ഇജാസിനുമൊപ്പമാണ് ജംഷദിനെ അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലിൽ മൂവരും ആരോപണം നിഷേധിച്ചെങ്കിലും കഴിഞ്ഞ ഡിസംബറിൽ മാഞ്ചസ്റ്ററിലെ കോടതിയിൽ നടന്ന വിചാരണക്കിടെ പ്രതികൾ കുറ്റം സമ്മതിച്ചിരുന്നു. അൻവറിന് 40 മാസവും ഇജാസിന് 30 മാസവും തടവുശിക്ഷ വിധിച്ചു. ജംഷദിനെ 2018ൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് 10 വർഷത്തേക്ക് വിലക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.