ഡൊമിനിക: പാകിസ്താൻ ക്രിക്കറ്റിന് കരീബിയൻമണ്ണിൽ ചരിത്രജയം സമ്മാനിച്ച് ക്യാപ്റ്റൻ മിസ്ബാഹുൽ ഹഖും വെറ്ററൻ ബാറ്റ്സ്മാൻ യൂനുസ് ഖാനും കരിയറിന് അന്ത്യംകുറിച്ചു. സീനിയർ താരങ്ങളുടെ വിടവാങ്ങലായ ഡൊമനിക വിൻഡ്സർ പാർക്കിലെ മൂന്നാം ടെസ്റ്റിൽ 101 റൺസിെൻറ തകർപ്പൻ ജയത്തോടെ കരീബിയൻ മണ്ണിൽ പാകിസ്താന് ആദ്യ പരമ്പര (2-1). മുൻഗാമികൾ പലകാലങ്ങളിലായി ഏഴു തവണ വെസ്റ്റിൻഡീസ് മണ്ണിലെത്തിയെങ്കിലും അവർക്കാർക്കും പരമ്പര വിജയം നേടാനായില്ല. ഇൗ റെക്കോഡ് കൂടി സ്വന്തം പേരിൽ കുറിച്ചാണ് പാക് ക്രിക്കറ്റിന് ഏറ്റവും കൂടുതൽ ജയം സമ്മാനിച്ച നായകനെന്ന ബഹുമതിയുമായി മിസ്ബാഹുൽ ഹഖ് വിടവാങ്ങിയത്. നടന്ന മൂന്നാം ടെസ്റ്റിെൻറ അവസാന ഇന്നിങ്സിൽ 303 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ വിൻഡീസ് 202 റൺസിന് പുറത്തായതോടെ ജയം പാകിസ്താനൊപ്പമായി.
അവസാന ഇന്നിങ്സിൽ സെഞ്ച്വറിയുമായി റോസ്റ്റൻ ചേസ് (101) പിടിച്ചുനിന്നെങ്കിലും മികച്ച കൂട്ടുകെട്ട് പടുത്തുയർത്താൻ കഴിഞ്ഞില്ല. നാലു വിക്കറ്റുമായി യാസിർഷായും മൂന്ന് വിക്കറ്റുമായി ഹസൻ അലിയുമാണ് രണ്ടാം ഇന്നിങ്സിൽ വിൻഡീസിെൻറ തകർച്ച എളുപ്പമാക്കിയത്. മൂന്ന് ടെസ്റ്റിലുമായി 25 വിക്കറ്റ് വീഴ്ത്തിയ യാസിർഷായാണ് പരമ്പരയുടെ താരം. മത്സരശേഷം ഇരുവരെയും തോളിലേറ്റി ഗ്രൗണ്ട് വലംവെച്ചാണ് സഹതാരങ്ങളും ടീം ഒഫീഷ്യലുകളും യാത്രയയപ്പ് നൽകിയത്.
വെസ്റ്റിൻഡീസിൽ മൂന്ന് ടെസ്റ്റ് മത്സരം ജയിക്കുന്ന ആദ്യ ഏഷ്യൻ നായകനും (2011ൽ ഒന്ന്, 2017ൽ രണ്ട്) മിസ്ബാഹുൽ ഹഖ് ആയി. ഇന്ത്യയുടെ വിരാട് കോഹ്ലി രണ്ട് ടെസ്റ്റിലാണ് ജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.