ലണ്ടൻ: ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ട് ഒാപണർ ജോണി ബെയർസ്റ്റോയെ പുറത്താക്കിയ ആസ ്ട്രേലിയൻ പേസ് ബൗളർ മിച്ചൽ സ്റ്റാർക്ക് ലോക ക്രിക്കറ്റിൽ എഴുതിച്ചേർത്തത് പുത ിയ റെക്കോഡ്. 27 വിക്കറ്റ് പിഴുത സ്റ്റാർക്ക് ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ ് നേടുന്ന ബൗളറെന്ന റെക്കോഡാണ് സ്വന്തം പോക്കറ്റിലാക്കിയത്. 2007ൽ വെസ്റ്റിൻഡീസിൽ ന ടന്ന ലോകകപ്പിൽ ഒാസീസ് ഇതിഹാസം ഗ്ലെൻ മഗ്രാത്ത് എറിഞ്ഞിട്ട 26 വിക്കറ്റിെൻറ നേട്ടമാണ് താരം മറികടന്നത്.
രണ്ടുതവണ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കിയ സ്റ്റാർക്കിെൻറ മിന്നുന്ന ബൗളിങ് പ്രകടനത്തെ ആശ്രയിച്ചായിരുന്നു ലീഗ് ഘട്ടത്തിൽ പ്രധാനമായും കംഗാരുക്കളുടെ മുന്നേറ്റം. വെസ്റ്റിൻഡീസിനും ന്യൂസിലൻഡിനും എതിരെയായിരുന്നു അഞ്ചുവിക്കറ്റ് പ്രകടനങ്ങൾ. ലോകകപ്പിൽ 49 വിക്കറ്റുകൾ സ്വന്തമായുള്ള 29കാരൻ എക്കാലത്തെയും വിക്കറ്റ് വേട്ടക്കാരിൽ അഞ്ചാം സ്ഥാനത്താണ്. മഗ്രാത്ത് (71 വിക്കറ്റ്), മുത്തയ്യ മുരളീധരൻ (68), ലസിത് മലിംഗ (56), വസീം അക്രം (55) എന്നിവരാണ് യഥാക്രമം ആദ്യ നാലുസ്ഥാനങ്ങൾ അലങ്കരിക്കുന്നത്.
കഴിഞ്ഞ ലോകകപ്പിൽ 22 വിക്കറ്റുകളുമായി ടീമിനെ കിരീടത്തിലേക്ക് നയിച്ച സ്റ്റാർക്ക് പക്ഷേ, ആ നേട്ടം കുറിക്കാനാകാത്ത സങ്കടത്തിലായിരിക്കും ഇംഗ്ലണ്ട് വിടുന്നത്.
കഴിഞ്ഞ ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്കാരവും മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നു. സെമിയിൽ എട്ടുവിക്കറ്റ് പരാജയം ഏറ്റുവാങ്ങിയ ഒാസീസിന് ഏക ആശ്വാസം സ്റ്റാർക്കിെൻറ നേട്ടം മാത്രമാണ്. ഇതോടെ ടൂർണമെൻറിലെ താരത്തിനുള്ള പുരാസ്കാരത്തിന് അവകാശവാദമുന്നയിക്കാനും താരത്തിനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.