മുംബൈ: മൂന്നാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യൻ ക്യാമ്പിൽ ആഹ്ലാദവും ആസ്ട്രേലിയൻ ക്യാമ്പിൽ ഇരുട്ടടിയുമായി പേസ് ബൗളർ മിച്ചൽ സ്റ്റാർക്കിെൻറ പരിക്ക്. വലതുകാലിലെ പരിക്ക് ഗുരുതരമെന്ന് കണ്ടെത്തിയതോടെ താരം നാട്ടിലേക്ക് മടങ്ങിയതായി ക്രിക്കറ്റ് ആസ്ട്രേലിയ അറിയിച്ചു. ബംഗളൂരുവിൽ നടന്ന രണ്ടാം ടെസ്റ്റിനിടെയായിരുന്നു സ്റ്റാർക്കിന് പരിക്കേറ്റത്. വേദന കടിച്ചമർത്തി കളിച്ച താരം ഇടക്ക് ചികിത്സയും തേടിയിരുന്നു.
എന്നാൽ, തുടർ പരിശോധനയിൽ മുറിവുണ്ടെന്നു മനസ്സിലാവുകയും വിശ്രമം ആവശ്യമാണെന്ന് നിർദേശിക്കുകയും ചെയ് തതോടെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ടെസ്റ്റ് 1^1ന് സമനിലയിലായിരിക്കെ പ്രധാന പേസ് ബൗളറുടെ മടക്കം ഒാസീസിന് തിരിച്ചടിയായി. റിസർവ് പട്ടികയിലുള്ള ജാക്സൻ ബേഡാവും സ്റ്റാർക്കിന് പകരക്കാരനാവുക. വ്യാഴാഴ്ച മുതൽ റാഞ്ചിയിലാണ് മൂന്നാം ടെസ്റ്റ്. ബംഗളൂരു ടെസ്റ്റിനു പിന്നാലെ നാട്ടിലേക്ക് മടങ്ങുന്ന രണ്ടാമത്തെ ഒാസീസ് താരമാണ് സ്റ്റാർക്. തോളിന് പരിക്കേറ്റ ഒാൾറൗണ്ടർ മിച്ചൽ മാർഷ് കഴിഞ്ഞ ദിവസം മടങ്ങിയിരുന്നു. മാർകസ് സ്റ്റോയിനിസാണ് മാർഷിെൻറ പകരക്കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.