ഹൈദരാബാദ്: ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക തള്ളിയ റിട്ടേണിങ് ഓഫിസറുടെ നടപടിക്കെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഹൈകോടതിയെ സമീപിച്ചു. വിഷയം ലോധ കമ്മിറ്റിയുടെ ശ്രദ്ധയിലുമത്തെിക്കും.
അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ അസ്ഹറിന്‍െറ നാമനിര്‍ദേശം കഴിഞ്ഞ ദിവസമാണ് റിട്ടേണിങ് ഓഫിസര്‍ കെ. രാജീവ് റെഡ്ഡി തള്ളിയത്. വാതുവെപ്പ് കേസില്‍ ഉള്‍പ്പെട്ടതിനത്തെുടര്‍ന്ന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ക്രിക്കറ്റ് വിലക്ക് നീക്കിയത് സംബന്ധിച്ച് മതിയായ രേഖകളില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് റിട്ടേണിങ് ഓഫിസര്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍െറ പത്രിക തള്ളിയത്.
എന്നാല്‍, കോടതി തന്നെ കുറ്റവിമുക്തനാക്കിയതായും ഓഫിസറുടെ നടപടി ദു:ഖകരമാണെന്നും അസ്ഹര്‍ പറഞ്ഞിരുന്നു. താരത്തിനെതിരായ കേസ് ഹൈകോടതി റദ്ദാക്കിയിരുന്നെങ്കിലും ക്രിക്കറ്റ് വിലക്ക് ബി.സി.സി.ഐ നീക്കിയിരുന്നില്ല. അസ്ഹറിന്‍െറ പത്രിക തള്ളിയതോടെ, മുന്‍ എം.പി ജി. വിവേക്, വിദ്യുത് ജയ്സിംഹ എന്നിവരാണ് ജനുവരി 17ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.