മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്. ഭാര്യ ഹസിൻ ജഹാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷമിക്കെതിരെ പൊലീസ് കേസെടുത്തത്. കൊൽക്കത്തയിലെ ലാൽ ബസാർ പൊലീസാണ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്.
കൊലപാതക ശ്രമത്തിന് പുറമേ ഗാർഹിക പീഡനത്തിനും ഷമിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഷമിയുടെ സഹോദരനെതിരെയും പൊലീസ് കേസുണ്ട്. ബലാൽസംഘ കുറ്റം ചുമത്തിയാണ് ഷമിയുടെ സഹോദരനെതിരെ കേസെടുത്തിരിക്കുന്നത്. ഷമിയുടെ മൂത്തസഹോദരൻ തന്നെ ബലാൽസംഘം ചെയ്തുവെന്ന ആരോപണം ഹസിൻ ജഹാൻ ഇന്ന് ഉയർത്തിയിരുന്നു.
അതേ സമയം, ഷമിക്കെതിരെ കൂടുതൽ ഗുരുതര ആരോപണങ്ങളുമായി ഹസിൻ ജഹാൻ ഉന്നയിച്ചു. പാകിസ്താൻ യുവതിയായ അലിഷബായിൽ നിന്ന് ഷമി പണം വാങ്ങി ഇംഗ്ലണ്ട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് ഭാര്യയുടെ ആരോപണം. ഒത്തുകളി സംബന്ധിച്ചും ഷമിക്കെതിരെ ആരോപണം ഉയർത്തിയിട്ടുണ്ട്.
നേരത്തെ മുഹമ്മദ് ഷമിക്ക് പരസ്ത്രീ ബന്ധമുണ്ടെന്നും തന്നെ നിരന്തരമായി ഉപദ്രവിക്കുകയാണെന്നും ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ ആരോപിച്ചിരുന്നു. ഷമിയുടെ ഫേസ്ബുക്ക് ചാറ്റിെൻറ സ്ക്രീൻഷോട്ട് ഉൾപ്പടെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചായിരുന്നു അവരുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.