ന്യൂഡൽഹി: കൈക്കുഴ സ്പിന്നർമാരായ കുൽദീപ് യാദവും യുസ്വേന്ദ്ര ചഹലും ഇന്ത്യൻ ബൗളിങ്ങിെൻറ കുന്തമുനയാണ്. മിഡിൽ ഒാവറുകളിൽ റൺസ് തടഞ്ഞും വിക്കറ്റ് വീഴ്ത്തിയും കളിതിരിക്കുന്നതിൽ ഇരുവരും മിടുക്കർ. ടീമിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയും വിക്കറ്റ് കീപ്പർ എം.എസ്. ധോണിയും നൽകുന്ന പിന്തുണ ചെറുതല്ലെന്ന് കുൽദീപ് യാദവ് പറയുന്നു.
‘‘വിരാട് കോഹ്ലി ആത്മവിശ്വാസം നൽകിക്കൊണ്ടേയിരിക്കും. ഒരോവറിൽ ഒന്നിലധികം സിക്സോ, ഫോറോ വഴങ്ങേണ്ടിവന്നാൽ ക്യാപ്റ്റെൻറ ഭാഗത്തുനിന്നുണ്ടാവുന്ന മാനസികമായ ആത്മവിശ്വാസം വലുതാണ്. അതുപോലെതന്നെ എം.എസ് ധോണിയും. ധോണി എല്ലാം പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ്. വിക്കറ്റിനു പിന്നിൽ സൂക്ഷ്മതയോടെയിരിക്കുന്ന ധോണിക്ക് ബാറ്റ്സ്മാെൻറ ശരീരഭാഷ പെെട്ടന്ന് മനസ്സിലാകും. അതനുസരിച്ച് ബൗൾ ചെയ്യാൻ എനിക്കും ചഹലിനും ലഭിക്കുന്ന ഉപദേശം വലിയകാര്യമാണ്. കോഹ്ലിയും ധോണിയും ഇന്ത്യയുടെ നെട്ടല്ലാണെന്നും താരം പറഞ്ഞു.
ചഹലും കുൽദീപും ഇന്ത്യൻ ടീമിന് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വലിയ സംഭാവനയാണ് നൽകിയത്. 44 ഏകദിനത്തിൽ കുൽദീപ് 87 വിക്കറ്റ് വീഴ്ത്തിയപ്പോൾ, ചഹൽ 42 മത്സരങ്ങളിൽനിന്ന് കൊയ്തത് 72 വിക്കറ്റാണ്. ആദ്യ ലോകകപ്പിൽതന്നെ മികവ് തെളിയിച്ച് ക്രിക്കറ്റ് ആരാധകർക്കിടയിൽ ഹീറോയാവാനുള്ള ഒരുക്കത്തിലാണ് ഇരുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.