വിജയവാഡ: മുഷ്താഖ് അലി ട്രോഫി ട്വൻറി20 ടൂർണമെൻറിൽ കേരളത്തിന് ആദ്യ തോൽവി. മൂന്നാം ജയം തേടിയിറങ്ങിയ കേരളത് തെ ഡൽഹി ഏഴുവിക്കറ്റിന് തോൽപിച്ചു. ആദ്യം ബാറ്റു ചെയ്ത കേരളം ഏഴു വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുത്തിരുന്നു.
ഒാപണിങ് നിരയും വാലറ്റവും പൂർണമായി തകർന്നതോടെ ക്യാപ്റ്റൻ സചിൻ ബേബിയും(37), വിനോദ് മനോഹരനും(38) ചേർന്നാണ് സ്കോർ നൂറുകടത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയെ െഎ.പി.എൽ താരം നിതീഷ് റാണ (36 പന്തിൽ 52) വെടിക്കെട്ടുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ, 18. 3 പന്തിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ അനായാസം ജയിച്ചു.
ഗ്രൂപ് ‘എ’യിൽ എട്ടു പോയൻറുമായി മൂന്നാം സ്ഥാനത്താണ് കേരളം. ഗ്രൂപ് ‘എ’യിലെ മറ്റു മത്സരങ്ങളിൽ മണിപ്പൂർ നാഗാലാൻഡിനെയും, ജമ്മു-കശ്മീർ ആന്ധ്ര പ്രദേശിനെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.