ന്യൂഡൽഹി: വർഷങ്ങളായി നീണ്ട വിവാദങ്ങൾക്കൊടുവിൽ ഇന്ത്യൻ ക്രിക്കറ്റും ദേശീയ ഉത്തേ ജക വിരുദ്ധ ഏജൻസിക്കു (നാഡ) കീഴിൽ. ഇനി ക്രിക്കറ്റ് താരങ്ങളുടെ ഉത്തേജ പരിശോധന നാഡ നട ത്തും. സ്പോർട്സ് സെക്രട്ടറി രധേശ്യാം ജൂലാനിയ നാഡ ഡയറക്ടർ ജനറൽ നവിൻ അഗർ വാ ൾ എന്നിവർ ബി.സി.സി.െഎ സി.ഇ.ഒ രാഹുൽ ജൊഹ്റി ബോർഡ് ക്രിക്കറ്റ് ഒാപറേഷൻസ് ജനറൽ മ ാനേജർ സബാ കരിം എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകൾക്കൊടുവിലാണ് വർഷങ്ങളായി തുടരുന്ന അനിശ്ചിതാവസ്ഥ മാറിയത്. ഇരുവിഭാഗവും ധാരണപത്രത്തിൽ ഒപ്പുവെച്ചു.
ഇത ോടെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡും ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ നിയമാവലിക്കു കീ ഴിലായി. ഇതിനൊപ്പം ബി.സി.സി.െഎ ദേശീയ സ്പോർട്സ് ഫെഡറേഷെൻറയും ഭാഗമായി. വൈകാതെ വിവരാകാശ നിയമത്തിനും ഇന്ത്യൻ ക്രിക്കറ്റ് വിധേയമാവും.
ഉത്തേജക പരിശോധന കിറ്റിെൻറ ഗുണമേന്മ പരിശോധന നടത്തുന്നയാളുടെ പ്രാപ്തി സാംപ്ൾ ശേഖരണം എന്നീ വിഷയങ്ങളിൽ ബി.സി.സി.െഎ വ്യക്തത ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളിൽ ബോർഡിെൻറ ആശങ്കയകറ്റുമെന്നും മികച്ച ഗുണനിലവാരം ഉറപ്പാക്കുമെന്നും കായിക സെക്രട്ടറി ജുലാനിയ അറിയിച്ചു. ദേശീയ സ്പോർട്സ് ഫെഡറേഷനു കീഴിലെ ഏതൊരു അംഗത്തിനു ലഭിക്കുന്ന പരിഗണന ബി.സി.സി.െഎക്കുണ്ടാവുമെന്നും രാജ്യത്തെ നിയമം അവർക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ നിയമം ബോർഡ് പാലിക്കും. ചില വിഷയങ്ങളിൽ വ്യക്തത ഉറപ്പാക്കിയിട്ടുണ്ട്. ഏറ്റവും ഗുണമേന്മയുള്ള പരിശോധനയാണ് ബി.സി.സി.െഎ ആവശ്യപ്പെടുന്നത് -സി.ഇ.ഒ ജോഹ്റി പറഞ്ഞു.
കെണിയായി ‘വേർ എബൗട്സ് േക്ലാസ്’
തങ്ങൾ സ്വതന്ത്ര സംഘടനയാണെന്ന് അവകാശപ്പെട്ടാണ് ക്രിക്കറ്റ് ബോർഡ് നാഡയിൽനിന്ന് ഇതുവരെ ഒഴിഞ്ഞുമാറിയത്. സർക്കാറിൽനിന്ന് ഫണ്ട് വാങ്ങുന്നില്ലെന്നും ദേശീയ സ്പോർട്സ് ഫെഡറേഷൻ അംഗമല്ലെന്നുമായിരുന്നു വാദം. ‘നാഡ’ക്ക് വിധേയമായാൽ കളിക്കാരുടെ സ്വകാര്യത നഷ്ടമാവുമെന്നായിരുന്നു ബോർഡിെൻറ പ്രധാന ആശങ്ക. മത്സരമില്ലാത്ത സീസണിലും കളിക്കാർ എവിടെയാണെന്നു വെളിപ്പെടുത്തുന്ന (വേർ എബൗട്ട്സ് േക്ലാസ്) സത്യവാങ്മൂലമായിരുന്നു ചൊടിപ്പിച്ച മറ്റൊരു ഘടകം. സൂപ്പർ താരങ്ങളായ കളിക്കാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായാണ് ഇതിനെ വെളിപ്പെടുത്തിയത്.
മത്സരമില്ലാത്ത സീസണിൽ മൂന്നു വ്യത്യസ്ത ദിവസങ്ങളിൽ എവിടെയായിരിക്കുമെന്ന് അറിയിച്ചുള്ള സാക്ഷ്യപത്രം എല്ലാ കളിക്കാരും സമർപ്പിക്കണമെന്നാണ് ലോക ഉത്തേജക വിരുദ്ധ ഏജൻസി (വാഡ) ചട്ടം. അതുപ്രകാരം ഹാജരായി സാംപ്ൾ നൽകുകയും വേണം. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ഇൻറർനാഷനൽ ഡോപിങ് ടെസ്റ്റ് മാനേജ്മെൻറാണ് (െഎ.ഡി.ടി.എം) സാംപ്ൾ ശേഖരിച്ച് ‘നാഡ’ ലാബിന് നൽകുന്നത്.
ഇത് ലംഘിച്ചാൽ കളിക്കാർക്ക് ലോക നാഡ നിയമപ്രകാരം ശിക്ഷ അനുഭവിക്കേണ്ടി വരും. അടുത്തിടെ സമാനമായ നിയമലംഘനത്തിന് വിൻഡീസ് ഒാൾറൗണ്ടർ ആന്ദ്രെ റസലിനെ ജമൈക്കൻ ആൻഡി ഡോപിങ് ഏജൻസി ഒരു വർഷത്തേക്കു വിലക്കിയിരുന്നു.
മസിൽപിടിച്ച് കായിക മന്ത്രാലയം
കായിക മന്ത്രാലയത്തിെൻറ കടുംപിടുത്തത്തിനൊടുവിലാണ് ബി.സി.സി.െഎ ‘നാഡ’ക്ക് വഴങ്ങാൻ തീരുമാനിച്ചത്. അടുത്തിടെ ‘എ’ ടീമിെൻറയും വനിത ടീമിെൻറയും ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള അനുമതി മന്ത്രാലയം നിഷേധിച്ചിരുന്നു. ഇതിനൊടുവിലാണ് ബോർഡ് ‘നാഡ’ക്ക് കീഴടങ്ങാൻ തീരുമാനിച്ചത്.
സുപ്രീംകോടതി നിയോഗിച്ച ഭരണസമിതി ചെയർമാൻ വിനോദ് റായുടെ അനുമതിയോടെയാണ് കരാറിൽ ഒപ്പിട്ടത്. സാംപ്ൾ ശേഖരിക്കാൻ കനേഡിയൻ ഏജൻസിയായ ‘ചാപേഴ്സനെ’ ചുമതലപ്പെടുത്തണമെന്ന് ബി.സി.സി.െഎ ആവശ്യപ്പെെട്ടങ്കിലും നാഡ തള്ളുകയായിരുന്നു. യുവതാരം പൃഥ്വി ഷാ ഉത്തേജക പരിശോധനയിൽ കുരുങ്ങി എട്ടുമാസം വിലക്കു നേരിടുന്നത് ബോർഡിെൻറ പ്രതിരോധ ശ്രമങ്ങളെ കൂടുതൽ ദുർബലമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.