തുടർ തോൽവിയിൽ നിന്ന് കരകയറാൻ പുതിയ ആയുധവുമായി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് എത്തുന്നു. ഓസീസിൻെറ സ്റ്റാർ പേസ ർ നഥാൻ കോട്ടർനൈൽ ഈ മാസം 13ന് ടീമിനൊപ്പം ചേരുന്നതോടെ ബൗളിങ്ങിൽ കോഹ്ലിയുടെ പട നേരിടുന്ന ദാരിദ്ര്യത്തിന് പരി ഹാരമാകും.
ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിലും പരാജയപ്പെട്ട് ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം എഡിഷനിൽ ഏറ് റവും മോശം പ്രകടനം നടത്തുന്ന ടീമായി മാറിയ ബാംഗ്ലൂരിന് ഇനിയുള്ള മത്സരങ്ങൾ എല്ലാം തന്നെ നിർണായകമാണ്. 31കാരനായ കോട്ടർനൈൽ ബാംഗ്ലൂരിൻെറ ബൗളിങ് നിരയിൽ ചേരുന്നതോടെ മറ്റ് ടീമുകൾ വിയർക്കും.
അതേ സമയം ലോകകപ്പ് ടീമിലുള്ള താരങ്ങളോട് നേരത്തെ രാജ്യത്തേക്ക് മടങ്ങിയെത്താൻ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിർദ്ദേശമുള്ളതിനാൽ മെയ് ഒന്നിന് കോട്ടർനൈലിന് നാട്ടിലേക്ക് മടങ്ങേണ്ടിവരും. പരമാവധി 17 ദിവസം മാത്രമായിരിക്കും ടീമിന് അദ്ദേഹത്തിൻെറ സേവനം ലഭ്യമാകുക.
ഇന്ത്യയുടെ സ്റ്റാർ സ്പിന്നർ യുസ്വേന്ദ്ര ചാഹൽ, പേസർ ഉമേഷ് യാദവ്, മൊഈൻ അലി, ടിം സൗതീ, പവൻ നേഗി, മുഹമ്മദ് സിറാജ്, തുടങ്ങി വലിയ ബൗളിങ് നിര ഉണ്ടായിട്ടും ടീമിന് വിജയം അന്യമായി തന്നെ തുടരുന്ന കാഴ്ചയാണ്. ഇന്നലെ കൊൽക്കത്തയുമായുള്ള കളിയിൽ വമ്പൻ സ്കോറായ 205 റൺസെടുത്തിട്ടും ബൗളിങ് പിഴവ് കാരണം കൊൽക്കത്ത അനായാസ വിജയം സ്വന്തമാക്കി.
ഓസീസിൻെറ തന്നെ മറ്റൊരു ബൗളർ മാർക്കസ് സ്റ്റോയിനിസിനൊപ്പം കോട്ടർനൈലും ബാംഗ്ലൂർ ടീമിനൊപ്പം ചേരേണ്ടതായിരുന്നു. എന്നാൽ പാകിസ്താനെതിരായ ഏകദിന മത്സരങ്ങൾക്ക് ശേഷം കോട്ടർനൈൽ വിശ്രമമെടുക്കാൻ തീരുമാനിച്ചു. ഏപ്രിൽ 13ന് കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി കോട്ടർനൈൽ ബാംഗ്ലൂർ ടീമിൽ ചേർന്നേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.