മെൽബൺ: ആസ്ട്രേലിയയിൽ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് സ്വയം നിരീക്ഷണമ ൊരുക്കി അഡ്ലെയ്ഡ് ഓവലിലെ ഏറ്റവും പുതിയ ഹോട്ടൽ. കോവിഡ് 19െൻറ പശ്ചാത്തലത്തിൽ ട ീമുകൾ ഇടപഴകുന്നത് അപകടകരമെന്ന തിരിച്ചറിവിലാണ് നീക്കം. 4.2 കോടി ഡോളർ വിലയുള ്ള പുതിയ ഹോട്ടൽ സമുച്ചയം വിട്ടുനൽകാനാവശ്യപ്പെട്ട് ദക്ഷിണ ആസ്ട്രേലിയൻ ക്രിക്ക റ്റ് അസോസിയേഷൻ മേധാവി കീത്ത് ബ്രാഡ്ഷാ ക്രിക്കറ്റ് ആസ്ട്രേലിയ മേധാവി കെവിൻ റോബർട്സിന് കത്തയച്ചിട്ടുണ്ട്.
സാധാരണ ഹോട്ടലുകളിൽ ഒതുങ്ങി കഴിയേണ്ടിവരുന്നത് ടീമുകളുടെ പ്രകടന മികവിനെ ബാധിക്കുമെന്നതിനാലാണ് 138 മുറികളുള്ള കൂറ്റൻ ഹോട്ടൽ സമുച്ചയം തന്നെ വിട്ടുനൽകാനുള്ള നിർദേശം. സന്ദർശക ടീമുകൾക്ക് സ്വയം നിരീക്ഷണമൊരുക്കാൻ രാജ്യത്തെ കംഗാരു ദ്വീപ്, റോട്ട്നെസ്റ്റ് ദ്വീപ് എന്നിവ വിട്ടുനൽകാമെന്നും നിർദേശമുണ്ട്.
ആസ്ട്രേലിയയിൽ ഒക്ടോബർ 18ന് ആരംഭിക്കുന്ന ട്വൻറി20 ലോകകപ്പ് നടക്കുമോയെന്ന് ഇനിയും തീരുമാനമായിട്ടില്ല. 1,30,000 പേർ ഇതിനകം ദുരന്തത്തിനിരയാവുകയും കൂടുതൽ പേരിലേക്ക് അതിവേഗം പടരുകയും ചെയ്യുന്ന കൊറോണ വൈറസിനെ ഇനിയും പിടിച്ചുകെട്ടാനാവാത്തതാണ് വില്ലനാകുന്നത്. ഒക്ടോബറിൽ ആസ്ട്രേലിയ സന്ദർശനത്തിന് പുറപ്പെടുന്ന ഇന്ത്യക്ക് ജനുവരി വരെ നീളുന്ന മത്സരങ്ങളാണ് നേരത്തെ നിശ്ചയിച്ചതെങ്കിലും അവ്യക്തത നിലനിൽക്കുകയാണ്.
ബോർഡർ- ഗവാസ്കർ ട്രോഫിക്കു വേണ്ടി നാലു ടെസ്റ്റുകളാണ് ഇതിൽ പ്രധാനം. ടെസ്റ്റുകൾ റദ്ദാക്കപ്പെട്ടാൽ 30 കോടി ഡോളറാണ് ആസ്ട്രേലിയക്ക് നഷ്ടം.
ഓവൽ ഹോട്ടൽ എന്ന പേരിൽ പൂർത്തിയായിവരുന്ന മുൻനിര ഹോട്ടൽ അടുത്ത സെപ്റ്റംബറിലാണ് തുറന്നുകൊടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.