ഫാസ്റ്റ് ബൗളറെ നേരിടുമ്പോൾ സ്ട്രാപ്പിടാതെ ഹെല്‍മെറ്റ് ധരിച്ച ന്യൂസിലാന്‍ഡ് ബാറ്റ്സ്മാന്‍ മാര്‍ക് ചപ്മാന്‍ നഷ്ടമായത് വിലപ്പെട്ട വിക്കറ്റ്. ഓസീസിനെതിരായ ട്വിന്റി20യില്‍ തൻെറ സ്ട്രാപ്പിടാത്ത ഹെല്‍മെറ്റ് കാരണമാണ് ചിപ്മാൻ പുറത്തായത്. ബില്ലി സ്തന്‍ലേക്ക് എറിഞ്ഞ ബൗണ്‍സര്‍ ചിപ്മാന്റെ ഹെല്‍മെറ്റ് താഴേക്ക് തെറിപ്പിച്ച് ചെന്നുവീണത് സ്റ്റമ്ബിന് മുകളിലേക്കായിരുന്നു. നേരത്തേ ഡ്വെയിന്‍ ബ്രാവോയുടെ പന്തിൽ ഇംഗ്ലണ്ടിൻെറ സൂപ്പർ താരം കെവിന്‍ പീറ്റേഴ്സണും സമാനമായ രീതിയില്‍ ഔട്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.