കോഹ്​ലി പുലർച്ചെ മൂന്ന്​ മണി വരെ കരഞ്ഞ ആ രാത്രി​

ന്യൂഡൽഹി: ജീവിതത്തിൽ ​െവന്നിക്കൊടി പാറിച്ച പല പ്രമുഖർക്കും പരാജയത്തിൻെറയും തിരസ്​കാരത്തിൻെറയും അനുഭവങ്ങൾ പറയാനുണ്ടാകും. ഇത്തരത്തിൽ തന്നെ ഒരുദിവസം പുലർച്ചെ മൂന്ന്​ വരെ കരയിപ്പിച്ച ഒരനുഭവം പങ്കുവെച്ചിരിക്കുകയാണ്​ ഇ ന്ത്യൻ ക്രിക്കറ്റ്​ ടീം നായകൻ വിരാട്​ കോഹ്​ലി.

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്​സ്​മാൻമാരിൽ ഒരാളായി മാറ ുന്നതിനുള്ള പ്രയാണത്തിനിടയിൽ സംസ്​ഥാന ടീമിൽ നിന്നും തിരസ്​കരിച്ചതും അത്​ കരിയറിൽ ചെലുത്തിയ സ്വാധീനവുമാണ്​ കോഹ്​ലി തുറന്നുപറഞ്ഞത്​. ഭാര്യ അനുഷ്​ക ശർമയുമൊത്ത്​ വിദ്യാർഥികൾക്ക്​ പ്രചോദനമേകാൻ നടത്തിയ​ ഓൺലൈൻ സെഷനിടെയാണ്​ കോഹ്​ലി മനസുതുറന്നത്​.

‘ആദ്യമായി സംസ്​ഥാന ടീമിലിടം നേടാനാവാത്ത ദിവസത്തെ രാത്രി ഞാൻ ഇപ്പോഴും ഓർക്കുന്നു. എനിക്കത്​ വിശ്വസിക്കാനായില്ല. പുലർ​ച്ചെ മൂന്ന്​ മണി വരെ ഞാനന്ന്​ കരഞ്ഞു. നന്നായി സ്​കോർ ചെയ്​തിട്ടും കാര്യങ്ങളെല്ലാം അനുകൂലമായിട്ടും അവസാന നിമിഷം തഴയപ്പെട്ടത്​ എന്തുകൊണ്ടെന്ന്​ എനിക്ക്​ മനസിലായില്ല. എന്നാൽ അഭിനിവേശവും പ്രതിബദ്ധതയുമുണ്ടെങ്കിൽ പ്രചോദനം തിരികെ ലഭിക്കുമെന്ന അനുഭവത്തിൽ നിന്നുള്ള പാഠം 31കാരൻ വിദ്യാർഥികളെ ഓർമിപ്പിച്ചു.

2006ലാണ്​ കോഹ്​ലി ഡൽഹിക്കായി അരങ്ങേറിയത്​. ശേഷം 2008 അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ കിരടം നേടു​േമ്പാൾ നായക സ്​ഥാനം കോഹ്​ലിക്കായിരുന്നു. കൗമാരലോകകപ്പിലെ മികച്ച പ്രകടനത്തിൻെറ മികവിൽ അതേ വർഷം ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലൂടെ സീനിയർ ജഴ്​സിയിൽ താരം കളത്തിലിറങ്ങി.


Tags:    
News Summary - night kohli cried till the morning- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.