ന്യൂഡൽഹി: ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പരക്ക് വീണ്ടും തുടക്കംകുറിക്കാനുള്ള ബി.സി.സി.െഎയുടെ ശ്രമത്തിന് കേന്ദ്ര സർക്കാറിെൻറ ചുവപ്പുകൊടി. കായികമന്ത്രി വിജയ് ഗോയലാണ് ബി.സി.സി.െഎയുടെ നീക്കങ്ങൾക്കെതിരെ രംഗത്തുവന്നത്. അതിർത്തികടന്നുള്ള ഭീകരവാദം പാകിസ്താൻ അവസാനിപ്പിക്കുന്നതുവരെ ഇന്ത്യയും പാകിസ്താനും തമ്മിൽ ക്രിക്കറ്റ് നയതന്ത്രബന്ധങ്ങളൊന്നും വേണ്ടതില്ലെന്ന് വിജയ് ഗോയൽ വ്യക്തമാക്കി. ദീർഘകാലമായി നിലച്ച ഇന്ത്യ-പാകിസ്താൻ പരമ്പരക്ക് വീണ്ടും തുടക്കംകുറിക്കാൻ ബി.സി.സി.െഎയും പാക് ക്രിക്കറ്റ് ബോർഡും ദുൈബയിൽ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പാണ് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചത്. ഇതോടെ ദുബൈ ചർച്ച പരാജയമായി.
െഎ.സി.സി ടൂർ പ്രോഗ്രാമിെൻറ ഭാഗമായി ഇൗ വർഷം അവസാനം പാകിസ്താനുമായി ഇന്ത്യ പരമ്പര കളിക്കാനിരിക്കുകയായിരുന്നു. ബി.സി.സി.െഎയും പാക് ക്രിക്കറ്റ് ബോർഡും തമ്മിൽ 2015 മുതൽ 2023 വരെയുള്ള കാലയളവിൽ ആറു പരമ്പരകൾ കളിക്കാൻ കരാറൊപ്പിട്ടിരുന്നു. എന്നാൽ, 2015ലെ പരമ്പരയിൽനിന്ന് ഇന്ത്യ പിന്മാറിയതോടെ പാക് ക്രിക്കറ്റ് ബോർഡ് ബി.സി.സി.െഎക്ക് നോട്ടീസ് അയച്ചു. പരമ്പര തുടരാനാവില്ലെന്ന് ഇന്ത്യ പി.സി.ബിയെ അറിയിച്ചതോടെ കരാർലംഘനത്തിന് ബി.സി.സി.െഎ നഷ്ടപരിഹാരം നൽകേണ്ടിവരും. 2012-13ലാണ് ഇരുരാജ്യങ്ങളും തമ്മിൽ അവസാനമായി പരമ്പര കളിച്ചത്. ഇന്ത്യ വേദിയായ പരമ്പരയിൽ ഏകദിനത്തിൽ പാകിസ്താനായിരുന്നു (2-1) ജയം. ട്വൻറി20 (1-1) സമനിലയിൽ പിരിഞ്ഞു.
‘‘പാക് ക്രിക്കറ്റ് ബോർഡുമായി കൂടിക്കാഴ്ച്ചക്കൊരുങ്ങുന്നതിനുമുമ്പ് ബി.സി.സി.െഎ കേന്ദ്ര സർക്കാറുമായി സംസാരിക്കേണ്ടിയിരുന്നു. അതിർത്തി കടന്നുള്ള തീവ്രവാദത്തിനു പാകിസ്താൻ അറുതിവരുത്തിയിട്ടു മതി ക്രിക്കറ്റ് നയതന്ത്ര ബന്ധം. ക്രിക്കറ്റും തീവ്രവാദവും ഒന്നിച്ചുപോകില്ല’’ -ഗോയൽ വാർത്തക്കുറിപ്പിൽ അറിയിച്ചു. എന്നാൽ, ഇന്ത്യ-പാക് പരമ്പരക്ക് കേന്ദ്രം അനുമതിതന്നാൽ മാത്രേമ മത്സരങ്ങൾ പുനഃസ്ഥാപിക്കാൻ കഴിയൂവെന്ന് ബി.സി.സി.െഎ പാക് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചതായി ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി അറിയിച്ചു. ‘‘പാകിസ്താനുമായി പരമ്പരക്ക് താൽപര്യമില്ലാത്തവരല്ല ബി.സി.സി.െഎ. എന്നാൽ, ഇതിന് കേന്ദ്ര സർക്കാറിെൻറ അനുമതി വേണം. ഇൗ വിഷയത്തിൽ സർക്കാറിെൻറ നിലപാടുകൾക്കനുസരിച്ചായിരിക്കും ബി.സി.സി.െഎ തീരുമാനമെടുക്കുന്നതെന്നും ചൗധരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.