മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൻെറ ടീമിൻറെ പുതിയ സ്പോൺസർമാരാകുന്നത് ചൈനീസ് സ്മാർട് ഫോൺ നിർമാതാക്കളായ ഒപ്പോ. ബി.സി.സി.ഐയാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റാർ ഇന്ത്യക്ക് പകരക്കാരായാണ് ഒാപ്പോ വരുന്നത്. അഞ്ച് വർഷം നീണ്ട കരാറാണ് ഇവരുമായുള്ളത്.സ്പോൺസർമാരായി തുടരാൻ സ്റ്റാർ ഇന്ത്യക്ക് താൽപര്യമില്ലെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സ്റ്റാർ ഇന്ത്യയും ബി.സി.സി.ഐയും തമ്മിലുള്ള കരാർ ഇപ്പോൾ നടക്കുന്ന ഇന്ത്യ-ഓസീസ് പര്യടനത്തോടെ അവസാനിക്കും. ജൂൺ ഒന്നിന് ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ പുതിയ സ്പോൺസർമാരെ കാണാം.
സീനിയർ, ജൂനിയർ, വനിതാ ടീമുകളുടെ ജേഴ്സിയിലാണ് സ്പോൺസർഷിപ്പ്. 2013 ഡിസംബറിലാണ് സഹാറയിൽ നിന്ന് സ്റ്റാർ ഇന്ത്യ സ്പോൺസർഷിപ്പ് നേടിയത്.
BCCI announces @oppo as the new Team sponsor. The partnership with Indian Cricket will start from Apr 2017 for a period of five years #OPPO
— BCCI (@BCCI) March 7, 2017
പുതിയ സ്പോൺസർമാരായി മൊബൈൽ ഡിജിറ്റൽ രംഗത്തെ അതികായരെയാണ് പ്രതീക്ഷിച്ചിരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ പേയ്മെന്റ് പോർട്ടലുകളിൽ ഒന്നായ പേടീഎമ്മും രാജ്യത്താകമാനം ഇന്‍റർനെറ്റ് സൗജന്യമായി കൊടുത്ത് വിപ്ലവം സൃഷ്ടിച്ച റിലയൻസ് ജിയോയും സ്പോൺസർ സ്ഥാനത്തേക്ക് വരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിലെ ബി.സി.സി.ഐ മത്സരങ്ങളുടെ സ്പോൺസർമാരാണ് പേടീഎം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.