ട്വ​ൻ​റി20: വി​ൻ​ഡീ​സി​നെ  തോ​ൽ​പി​ച്ച്​ പാ​കി​സ്​​താ​ന്​ പ​ര​മ്പ​ര; റാ​ങ്കി​ങ്ങി​ൽ മു​ന്നേ​റ്റം

പോർട്ട് ഒാഫ് സ്െപയിൻ: അവസാന ട്വൻറി20യിൽ വെസ്റ്റിൻഡീസിനെ ഏഴു വിക്കറ്റിന് തോൽപിച്ച് പാകിസ്താന് പരമ്പര. നിലവിലെ ട്വൻറി20 ലോക ചാമ്പ്യന്മാരായ വിൻഡീസിനെ 3-1ന് തോൽപിച്ചാണ് പാക്പട പരമ്പര സ്വന്തമാക്കിയത്. 

ടോസ് നേടിയ പാകിസ്താൻ ക്യാപ്റ്റൻ സർഫറാസ് അഹ്മദ് വിൻഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെപ്പോലെ വിൻഡീസ് ബാറ്റ്സ്മാന്മാരെ വരിഞ്ഞുമുറുക്കിയ പാക് ബൗളിങ് നിര എതിരാളികളെ നിശ്ചിത ഒാവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 124 റൺസിന് ഒതുക്കി. ചാഡ്വിക്ക് വാൾട്ടൻ (40), കാർലോസ് ബ്രാത്ത്വൈറ്റ് (37), മർേലാൺ സാമുവൽസ് (22) എന്നിവർക്കു മാത്രേമ രണ്ടക്കം കാണാനായുള്ളൂ. ഷാദാബ് ഖാനും ഹസൻ അലിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ അഹ്മദ് ഷെഹ്സാദിെൻറയും (53) ബാബർ അസാമിെൻറയും (38) മികവിൽ എളുപ്പം വിജയറൺസ് മറികടക്കുകയായിരുന്നു. കൗമാരക്കാരൻ സ്പിൻ ബൗളർ ഷാദാബ് ഖാൻ മാൻ ഒാഫ് ദ സീരീസും ഹസൻ അലി കളിയിലെ താരവുമായി. ജയത്തോടെ െഎ.സി.സി ട്വൻറി20 റാങ്കിങ്ങിൽ ആറാം സ്ഥാനത്തുണ്ടായിരുന്ന പാകിസ്താൻ നാലാം സ്ഥാനത്തെത്തി. 
Tags:    
News Summary - Pakistan climb to fourth in ICC T20I rankings after series win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.