ദുബൈ: ഡാരന്‍ ബ്രാവോയുടെ പോരാട്ടത്തിനും ജാസണ്‍ ഹോള്‍ഡറുടെ ചെറുത്തുനില്‍പിനും അനിവാര്യമായ തോല്‍വിയില്‍നിന്ന് വെസ്റ്റിന്‍ഡീസിനെ രക്ഷിക്കാനായില്ല. വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റില്‍ പാകിസ്താന് 56 റണ്‍സിന്‍െറ തോല്‍വി. ക്രെയ്ഗ് ബ്രാത്വെയ്റ്റോ മര്‍ലോണ്‍ സാമുവല്‍സോ ഷെയ്ന്‍ ഡോവ്റിച്ചോ പേരിനെങ്കിലും ഒന്നു പിടിച്ചുനിന്നെങ്കില്‍ ദുബൈ ഇന്‍റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ ചരിത്രം മറ്റൊന്നായേനെ. സ്കോര്‍: പാകിസ്താന്‍ 579 ഡിക്ളയര്‍, 123. വെസ്റ്റിന്‍ഡീസ് 357, 289.
അസ്ഹര്‍ അലിയുടെ ട്രിപ്ള്‍ സെഞ്ച്വറിയും ദേവേന്ദ്ര ബിഷുവിന്‍െറ 10 വിക്കറ്റ് പ്രകടനവുംകൊണ്ട് ശ്രദ്ധേയമായ മത്സരത്തില്‍ 345 റണ്‍സിന്‍െറ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയിറങ്ങിയ കരീബിയന്‍സ് ഡാരന്‍ ബ്രാവോയുടെ സെഞ്ച്വറി കരുത്തില്‍ ഒരു ഘട്ടത്തില്‍ ജയിച്ചേക്കുമെന്നുപോലും തോന്നിച്ചതാണ്; പ്രത്യേകിച്ച് ബ്രാവോക്ക് കൂട്ടായി ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡര്‍ ക്രീസില്‍ എത്തിയപ്പോള്‍. ജയം ഉറപ്പിച്ച ഘട്ടത്തില്‍ ക്രീസില്‍ കരുത്തുകാട്ടിയ കരീബിയന്‍ ജോടികള്‍ പാകിസ്താന്‍െറ ചങ്കിടിപ്പേറ്റിയ നിമിഷം. 249 പന്തില്‍ 10 ബൗണ്ടറിയുടെയും ഒരു സിക്സിന്‍െറയും അകമ്പടിയില്‍ 116 റണ്‍സിലത്തെിയ ഡാരന്‍ ബ്രാവോയെ യാസിര്‍ ഷാ സ്വന്തം പന്തില്‍ പിടികൂടിയപ്പോഴാണ് പാകിസ്താന് ശ്വാസം നേരേ വീണത്. സ്കോര്‍ 289ല്‍ ബ്രാവോ വീണ ശേഷം 26 റണ്‍സിന്‍െറ ആയുസ്സുകൂടിയേ വിന്‍ഡീസിന് അവശേഷിച്ചുള്ളൂ.
ബ്രാത്വെയ്റ്റ് ആറു റണ്‍സിനും മര്‍ലോണ്‍ സാമുവല്‍സ് നാലു റണ്‍സിനും ഷെയ്ന്‍ ഡോവ്റിച്ച് റണ്ണെടുക്കാതെയും പുറത്തായതാണ് വെസ്റ്റിന്‍ഡീസിന് തിരിച്ചടിയായത്. അസ്ഹര്‍ അലിയുടെ ട്രിപ്ള്‍ സെഞ്ച്വറിയുടെ അടിത്തറയില്‍ മൂന്നു വിക്കറ്റിന് 579 റണ്‍സെടുത്ത് ഡിക്ളയര്‍ ചെയ്ത പാകിസ്താനെ രണ്ടാം ഇന്നിങ്സില്‍ 123 റണ്‍സില്‍ ചുരുട്ടിക്കെട്ടിയത് ദേവേന്ദ്ര ബിഷുവിന്‍െറ എട്ടു വിക്കറ്റ് പ്രകടനമായിരുന്നു. 49 റണ്‍സ് വഴങ്ങിയാണ് ബിഷു കരിയര്‍ ബെസ്റ്റ് പ്രകടനം പുറത്തെടുത്തത്. ആദ്യ ഇന്നിങ്സില്‍ വെസ്റ്റിന്‍ഡീസ് 357 റണ്‍സിന് പുറത്തായിരുന്നു. ട്രിപ്ള്‍ സെഞ്ച്വറിയടിച്ച അസ്ഹര്‍ അലിയാണ് മാന്‍ ഓഫ് ദ മാച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.