ഗയാന: ആദ്യ ഏകദിനം അടിയറ വെച്ചെങ്കിലും തുടർന്നുള്ള രണ്ട് മത്സരങ്ങളും പിടിച്ചടക്കിയ പാകിസ്താൻ വെസ്റ്റിൻഡീസിനെതിരായ പരമ്പര 2-1ന് സ്വന്തമാക്കി. ഗയാനയിൽ നടന്ന മൂന്നാം ഏകദിനത്തിൽ 41 പന്തുകൾ ബാക്കിനിൽക്കെ ആറ് വിക്കറ്റിനാണ് പാകിസ്താൻ ജയം ആഘോഷിച്ചത്. പഴയകാല േഫാമിലേക്ക് തിരിച്ചുവന്ന ശുെഎബ് മാലിക്കിെൻറ ഒമ്പതാം ഏകദിന സെഞ്ച്വറിയാണ് സന്ദർശകരുടെ വിജയം അനായാസമാക്കിയത്. സ്കോർ: വെസ്റ്റിൻഡീസ് 50 ഒാവറിൽ ഒമ്പത് വിക്കറ്റിന് 233. പാകിസ്താൻ 43.1 ഒാവറിൽ നാല് വിക്കറ്റിന് 236. വെസ്റ്റിൻഡീസ് ഉയർത്തിയ 234 ലക്ഷ്യം പിന്തുടർന്ന പാകിസ്താന് തുടക്കത്തിൽ കനത്ത തിരിച്ചടിയാണ് കിട്ടിയത്. സ്കോർ ബോർഡ് തുറക്കുന്നതിനുമുേമ്പ കമ്രാൻ അക്മലിനെ ഷാനോൺ ഗബ്രിയേൽ മടക്കി. സ്കോർ 16ൽ എത്തിയപ്പോൾ അഹ്മദ് ഷെഹ്സാദും വീണു.
മൂന്നിന് 36 എന്നനിലയിൽ പരുങ്ങിയ പാകിസ്താനെ നാലാം വിക്കറ്റിൽ ഒത്തുചേർന്ന മുഹമ്മദ് ഹഫീസും ശുെഎബ് മാലിക്കും ചേർന്ന് 113 റൺസിെൻറ കൂട്ടുകെട്ടിൽ വിജയത്തിലേക്ക് അടുപ്പിക്കുകയായിരുന്നു. ജാസൺ ഹോൾഡർ എറിഞ്ഞ 44ാമത്തെ ഒാവറിലെ ആദ്യ പന്ത് സിക്സറിലേക്ക് പറത്തി ശുെഎബ് മാലിക് കരിയറിലെ ഒമ്പതാം സെഞ്ച്വറിയും പാകിസ്താൻ വിജയവും പരമ്പരയും കൈപ്പിടിയിലാക്കി.ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വെസ് റ്റിൻഡീസിന് ഷായി േഹാപിെൻറയും (71) ജാസൺ മുഹമ്മദിെൻറയും (59) അർധ സെഞ്ച്വറികളാണ് 233ൽ എത്താൻ സഹായിച്ചത്. കളിയിലെ കേമനും പരമ്പരയിലെ താരവുമായി ശുെഎബ് മാലിക്കിനെ തന്നെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.