ഇസ്ലാമാബാദ്: മോശം ഫോമിലുള്ള ഇടംകൈയൻ പേസ് ബൗളർ മുഹമ്മദ് ആമിറിന് ലോകകപ്പി നുള്ള 15 അംഗ പാകിസ്താൻ ടീമിലിടമില്ല. അവസാനം നടന്ന െഎ.സി.സി ടൂർണമെൻറായ ഇംഗ്ലീഷ് മ ണ്ണിൽതന്നെ തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്ന ആമിറിന് സമീപകാല ഫോമില്ലായ്മയാണ് തിരിച്ചടിയായത്.
അവസാനം എറിഞ്ഞ 101 ഒാവറിൽ 92.60 ശരാശരിയിൽ അഞ്ചു വിക്കറ്റ് മാത്രമാണ് ആമിറിന് വീഴ്ത്താനായിരുന്നത്. പേസർ ഉസ്മാൻ ഷിൻവാരി, ബാറ്റ്സ്മാൻ ആസിഫ് അലി എന്നിവരും ടീമിലില്ല. അതേസമയം, പുതുമുഖ താരങ്ങളായ ഒാപണർ ആബിദ് അലി, പേസർ മുഹമ്മദ് ഹസ്നൈൻ എന്നിവർ ടീമിൽ ഇടംകണ്ടു.
പാകിസ്താൻ ടീം
സർഫറാസ് അഹ്മദ് (ക്യാപ്റ്റൻ), ഫഖർ സമാൻ, ഇമാമുൽ ഹഖ്, ആബിദ് അലി, ബാബർ അസം, ശുെഎബ് മാലിക്, ഹാരിസ് സുഹൈൽ, മുഹമ്മദ് ഹഫീസ്, ശദാബ് ഖാൻ, ഇമാദ് വസീം, ഹസൻ അലി, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, ജുനൈദ് ഖാൻ, മുഹമ്മദ് ഹസ്നൈൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.