ന്യൂഡല്‍ഹി: ഇംഗ്ളണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ വിക്കറ്റ് കാക്കാന്‍ പാര്‍ഥിവ് പട്ടേലത്തെുന്നു. വിശാഖപട്ടണത്തെ മത്സരത്തില്‍ വൃദ്ധിമാന്‍ സാഹക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് 31കാരനായ ഗുജറാത്ത് താരം ദേശീയ ടീമില്‍ തിരിച്ചത്തെുന്നത്. 2002ല്‍ ഇംഗ്ളണ്ടിനെതിരെ ടെസ്റ്റ് ക്രിക്കറ്റിലെ ബേബി വിക്കറ്റ് കീപ്പറായി 17ാം വയസ്സില്‍ അരങ്ങേറ്റംകുറിച്ച പാര്‍ഥിവ് 2008ല്‍ ശ്രീലങ്കക്കെതിരെ നടന്ന ടെസ്റ്റിലാണ് അവസാനമായി ഇന്ത്യന്‍ വിക്കറ്റ് കാത്തത്.
2012ല്‍ അവസാന അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച ശേഷം നാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് വീണ്ടുമൊരു തിരിച്ചുവരവിന് കളമൊരുങ്ങുന്നത്. ഇത്തവണത്തെ രഞ്ജി സീസണിലെ മികച്ച പ്രകടനവും ടീമിലേക്കുള്ള തിരിച്ചുവരവിന് സാധ്യത കൂട്ടി. ഗുജറാത്തിനുവേണ്ടി ബാറ്റേന്തിയ പാര്‍ഥിവ് അഞ്ചു മത്സരങ്ങളിലായി ഒരു സെഞ്ച്വറിയും മൂന്നു അര്‍ധസെഞ്ച്വറികളുമുള്‍പ്പെടെ 415 റണ്‍സാണ് അടിച്ചുകൂട്ടിയത്. മധ്യപ്രദേശിനെതിരായ മത്സരത്തില്‍ പുറത്താകാതെ 139 റണ്‍സ് നേടിയിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇടതു തുടയിലേറ്റ പരിക്കുമൂലം വൃദ്ധിമാന്‍ സാഹക്ക് വിശ്രമം അനിവാര്യമായതോടെയാണ് ടെസ്റ്റ് ക്രിക്കറ്റിലെ ധോണിയുഗത്തിനുശേഷം സാഹ കൈയടക്കിവെച്ച വിക്കറ്റ്കീപ്പര്‍ സ്ഥാനത്തേക്ക് പാര്‍ഥിവ് വീണ്ടുമത്തെുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.