ബർമിങ്ഹാം: വിരാട് കോഹ്ലി തകർപ്പൻ ഫോമിലാണെങ്കിലും മറ്റു ബാറ്റ്സ്മാന്മാരുടെ പരാജയം ഇന്ത്യൻ ക്യാപ്റ്റെൻറ മേൽ സമ്മർദമുണ്ടാക്കുന്നതായും അത് മുതലെടുക്കാനാണ് ഇംഗ്ലണ്ടിെൻറ ശ്രമമെന്നും കോച്ച് ട്രെവർ ബൈലിസ്. മറ്റു ബാറ്റ്സ്മാന്മാരെ സ്കോർ ചെയ്യാനനുവദിക്കാതെ തളച്ചിടുന്നതിലും അതുവഴി കോഹ്ലിയുടെ മേൽ സമ്മർദമുണ്ടാക്കുന്നതിലുമാണ് ഇംഗ്ലീഷ് ബൗളർമാർ ശ്രദ്ധിക്കുന്നത്. ആദ്യ ടെസ്റ്റിെൻറ ഒന്നാം ഇന്നിങ്സിൽ ഇത് വിജയിച്ചില്ലെങ്കിലും രണ്ടാം ഇന്നിങ്സിൽ നിർണായകഘട്ടത്തിൽ കോഹ്ലിയുടെ പുറത്താവലിന് കാരണം ഇതാണെന്നും ബൈലിസ് കൂട്ടിച്ചേർത്തു.
കോഹ്ലിയെ ലോകത്തെ മികച്ച ബാറ്റ്സ്മാൻ എന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും അതിനടുത്തെത്തിയിട്ടുണ്ടെന്ന് ഇംഗ്ലണ്ട് കോച്ച് അഭിപ്രായപ്പെട്ടു. ആദ്യ ടെസ്റ്റിലെ കോഹ്ലി ഇന്നിങ്സുകൾ ഉന്നത നിലവാരമുള്ളതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ കോഹ്ലി ഒഴികെ ഇരു ടീമിലെയും ബാറ്റ്സ്മാന്മാരെല്ലാം റൺ സ്കോർ ചെയ്യാനും ക്രീസിൽ തുടരാനും ഏറെ ബുദ്ധിമുട്ടിയതായി ബൈലിസ് പറഞ്ഞു. കോഹ്ലി തന്നെയും ഇന്നിങ്സിെൻറ തുടക്കത്തിൽ പ്രയാസപ്പെട്ട കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ മികച്ച ടീമാണെന്നും ആദ്യ ടെസ്റ്റിലെ പരാജയത്തിൽനിന്ന് കരകയറാൻ അവർ എല്ലാ അടവും പയറ്റുമെന്നും അവ നേരിടാൻ ഇംഗ്ലണ്ട് ഒരുക്കമാണെന്നും ബൈലിസ് പറഞ്ഞു. ഒമ്പതിന് ലോർഡ്സിലാണ് അഞ്ച് മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റ് തുടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.