ന്യൂഡൽഹി: ഇന്ത്യയുടെ ബാഡ്മിൻറൺ സൂപ്പർ താരം പി.വി. സിന്ധുവിന് ബംപർ കരാർ. ചൈനീസ് സ് പോർട്സ് ബ്രാൻഡ് ലീ നിങ് ആണ് സിന്ധുവുമായി നാലു വർഷത്തേക്ക് 50 കോടി രൂപയുടെ ക രാറിലെത്തിയത്. ഇതേ കമ്പനി അടുത്തിടെ പുരുഷതാരം കിഡംബി ശ്രീകാന്തുമായി 35 കോടിയുടെ കരാറിലെത്തിയിരുന്നു.
സ്പോൺസർഷിപ്പായി സിന്ധുവിന് 40 കോടിയോളമാണ് ലഭിക്കുക. ബാക്കി 10 കോടിക്ക് കളിയുപകരണങ്ങളും കിട്ടും. ഇതോടെ വർഷം ശരാശരി 12.5 കോടി സിന്ധുവിന് ലഭിക്കും. രണ്ടു വർഷം മുമ്പ് പ്യൂമ കമ്പനി വിരാട് കോഹ്ലിയുമായുണ്ടാക്കിയ കരാറിന് സമാനമാണിത്. എട്ടു വർഷത്തേക്ക് 100 കോടി രൂപയുടെ കരാറിലാണ് പ്യൂമ കോഹ്ലിയുമായി ഒപ്പുവെച്ചിരുന്നത്.
2014ൽ ലീ നിങ് സിന്ധുവുമായി വർഷം 1.25 കോടിയുടെ കരാറിലെത്തിയിരുന്നു. 2016ൽ യോനക്സ് സിന്ധുവുമായി വർഷത്തിൽ 3.5 കോടി കരാറിലെത്തി. അത് അവസാനിച്ചതിനു പിന്നാലെയാണ് വമ്പൻ ഒാഫറുമായി ലീ നിങ് വീണ്ടുമെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.