മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് പത്താം സീസണിലെ ആദ്യ ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസും പുണെ സൂപ്പർ ജയൻറ്സും മുഖാമുഖം. ലീഗ് റൗണ്ടിലെ 14 കളിയിൽ 10ഉം ജയിച്ച് 20 പോയേൻറാടെ ഒന്നാം സ്ഥാനക്കാരായാണ് മുംബൈ സ്വന്തം മണ്ണിൽ ഫൈനൽ തേടിയിറങ്ങുന്നത്. ടൂർണമെൻറിലുടനീളം ആധികാരികമായി കുതിച്ച് പ്ലേഒാഫ് യോഗ്യത നേടിയ ആദ്യ ടീമെന്ന പെരുമയെല്ലാം രോഹിത് ശർമയുടെ ‘ബ്ലൂ ആർമി’ക്കുണ്ട്. എന്നാൽ, അവസാന കുതിപ്പിലെ ജയവുമായി രണ്ടാം സ്ഥാനത്തെത്തിയ പുണെക്കാണ് ആത്മവിശ്വാസം. ഒന്നും നഷ്ടപ്പെടാനില്ലാത്തവരെന്ന ബോധ്യത്തിലിറങ്ങുന്നവരെ ഒരു ജയമകലെ ഫൈനലെന്നതും മോഹിപ്പിക്കുന്നു. 14 കളിയിൽ ഒമ്പത് ജയവുമായി 18 പോയൻറാണ് പുണെയുടെ സമ്പാദ്യം.
ക്വാളിഫയർ ഒന്നിൽ തോൽക്കുന്നവർക്ക് ഫൈനലിലെത്താൻ ഒരു കളികൂടി അവശേഷിക്കുന്നുവെന്നത് ഇരു ടീമുകൾക്കും സമ്മർദം കുറക്കുന്നു. ഹൈദരാബാദ്-കൊൽക്കത്ത ‘എലിമിനേഷൻ’ മത്സരത്തിലെ ജയിക്കുന്നവരുമായി ഇന്ന് തോൽക്കുന്നവർക്ക് കളിക്കാം. ലീഗ് റൗണ്ടിലെ രണ്ടു കളിയിലും മുംബൈയെ തോൽപിച്ചവർ എന്ന ആനുകൂല്യം പുണെക്കുണ്ട്. മുംബൈയിലെ ആദ്യ മത്സരത്തിൽ പുണെ മൂന്ന് റൺസിനും സ്വന്തം ഗ്രൗണ്ടിലെ മത്സരത്തിൽ ഏഴ് വിക്ക റ്റിനുമായിരുന്നു സ്റ്റീവൻ സ്മിത്തും സംഘവും കളി ജയിച്ചത്. ഒാൾറൗണ്ട് മികവാണ് പുണെയുടെ കരുത്ത്. ബൗളർമാരായ ജയദേവ് ഉനദ്കട് (21 വിക്കറ്റ്), ശർദുൽ ഠാകുർ (8), ഡാൻ ക്രിസ്റ്റ്യൻ (9) എന്നിവർ സീസണിൽ ഉജ്ജ്വല ഫോമിൽ. ബാറ്റിങ്ങിൽ നായകൻ സ്റ്റീവൻ സ്മിത്ത് (420 റൺസ്) മുന്നിൽനിന്ന് നയിക്കുേമ്പാൾ, രാഹുൽ ത്രിപതി (388), അജിൻക്യ രഹാനെ (282) എന്നിവർ ഏത് റൺമലയും താണ്ടാൻ കരുത്തുള്ളവർ.
റൺമഴപെയ്യുന്ന വാംഖഡെയിലെ മണ്ണിൽ മുംബൈയുടെ കരുത്ത് വെടിക്കെട്ട് ബാറ്റിങ്ങാണ്. കീറൺ പൊള്ളാർഡ് (362 റൺസ്), നിതീഷ് റാണ (333), പാർഥിവ് പേട്ടൽ (325), രോഹിത് ശർമ (282) എന്നിവരുടെ സ്ഥിരതയാർന്ന ഇന്നിങ്സുമായി പതിവായി 150ന് മുകളിലാണ് ടീം ടോട്ടൽ. രണ്ടു തവണ 200 കടന്നപ്പോൾ, മൂന്നു തവണ 180ന് മുകളിലും അടിച്ചെടുത്തു. എങ്കിലും മികച്ച ടോട്ടലിനെ ചെറുത്തുനിൽക്കാൻ ശേഷിയില്ലാത്ത ബൗളിങ് വലിയ തലവേദനയാണ്. ലസിത് മലിംഗയും മിച്ചൽ മക്ലെനാനും റൺസ് വിട്ടുകൊടുക്കുന്നതിൽ ഒരു പിശുക്കും കാട്ടുന്നുമില്ല. എന്നാൽ, ഡെത്ത് ഒാവറുകളിൽ നന്നായി എറിയുന്ന ജസ്പ്രീത് ബുംറയുടെ ഫോം ടീമിന് പ്രതീക്ഷ നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.