ബംഗളൂരു: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്സ് വി. വി.എസ്. ലക്ഷ്മൺ ഇൗഡൻഗാർഡൻസിൽ നേടിയ 281 റൺസ് പ്രകടനമാണെന്ന് രാഹുൽ ദ്രാവിഡ്. ലക ്ഷ്മണിെൻറ ആത്മകഥയായ ‘281 ആൻഡ് ബിയോണ്ട്’ പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു ദ്രാവിഡിെൻറ വിലയിരുത്തൽ.
2001ൽ ആസ്ട്രേലിയക്കെതിരെ ഇരട്ട സെഞ്ച്വറി കുറിച്ച് ലക്ഷ്മൺ വിജയനായകനാവുേമ്പാൾ ക്രീസിെൻറ മറുതലക്കൽ 180 റൺസുമായി ദ്രാവിഡുമുണ്ടായിരുന്നു. ‘‘ഇന്ത്യൻ ക്രിക്കറ്റിലെ സമ്മോഹന ഇന്നിങ്സ് പിറക്കുേമ്പാൾ അടുത്ത സീറ്റിൽ ഞാനുമുണ്ടായിരുന്നു’’ -ദ്രാവിഡ് പറഞ്ഞു.
‘‘കവർ ഷോട്ടുകളിലൂടെ ഷെയ്ൻ വോണിനെ ബൗണ്ടറി കടത്തിയതും മഗ്രാത്ത്, ഗില്ലസ്പി എന്നീ പേസർമാരെ നേരിട്ടതും ഞാൻ ഇന്നും മനസ്സിൽ കാണുന്നു. ’’ -ദ്രാവിഡ് പറഞ്ഞു. മുൻ ഇന്ത്യൻ താരങ്ങളായ ഗുണ്ടപ്പ വിശ്വനാഥ്, റോജർ ബിന്നി, ഇ. പ്രസന്ന, സെയ്ദ് കിർമാനി, ജവഗൽ ശ്രീനാഥ്, അനിൽ കുംെബ്ല എന്നിവരും ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.