ഉന്നത ബിരുദം വെറുതേ വേണ്ടെന്ന് രാഹുൽ ദ്രാവിഡ്​; പഠിച്ച് നേടും

ബംഗളൂരു: ബംഗളൂരു സർവകലാശാലയുടെ ഹോണററി ബിരുദം രാഹുൽ ദ്രാവിഡ്​ നിരസിച്ചു. അക്കാദമിക ഗവേഷണത്തിലൂടെ ബിരുദം നേടുമെന്ന നിലപാടിലാണ്​ രാഹുൽ ദ്രാവിഡ്​. കായിക മേഖലയിലെ വിഷയത്തിനെ കുറിച്ചായിരിക്കും ദ്രാവിഡ്​ ഗവേഷണം നടത്തുക.

ദ്രാവിഡ്​ വളർന്നതും പഠിച്ചതും ബംഗളൂരുവിലായിരുന്നു. ജനുവരി 27ന്​ നടക്കുന്ന​ ബംഗളൂരു സർവകലാശാലയുടെ ബിരുദദാന ചടങ്ങിനിടെ ​ദ്രാവിഡിന്​ പുരസ്​കാരം നൽകാനായിരുന്നു സർവകലാശാലയുടെ തീരുമാനം. എന്നാൽ കായിക മേഖലയിലെ ഗവേഷണത്തിലൂടെ താൻ ബിരുദം നേടുമെന്നായിരുന്നു ദ്രാവിഡി​െൻറ നിലപാട്​.


ബംഗളൂരു സർവകലാശാലയാണ്​ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്​. ഇന്ത്യയുടെ വൻമതിൽ എന്നറിയപ്പെടുന്ന ​ക്രിക്കറ്റ്​ താരമാണ്​ രാഹുൽ ദ്രാവിഡ്​. ദീഘകാലം ഇന്ത്യയുടെ ക്യാപ്​റ്റനുമായിരുന്നു. നിലവിൽ ഇന്ത്യയുടെ അണ്ടർ–19 ടീമി​െൻറ പരിശീലകനാണ്​ രാഹുൽ ദ്രാവിഡ്​.
 

Tags:    
News Summary - Rahul Dravid Turns Down Honorary Degree From Bangalore University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.