ബംഗളൂരു: ആസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടി ബാറ്റെടുത്ത ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മിച്ചൽ സ്റ്റാർക്കിെൻറ പന്തിൽ എൽബിയിൽ കുരുങ്ങി അഭിനവ് മുകുന്ദാണ് റണ്ണൊന്നുമെടുക്കാതെ പുറത്തായത്. രണ്ടക്കം കടന്ന ലോകേശ് രാഹുലും(38) ചേതേശ്വർ പൂജാരെയും ചേർന്ന് സ്കോർ ബോർഡ് 51ൽ എത്തിച്ചിട്ടുണ്ട്.
2015 സെപ്റ്റംബർ ഒന്നിന് ആരംഭിച്ച തോൽവിയറിയാത്ത 19 മത്സരങ്ങളുടെ ദീർഘപരമ്പരക്കാണ് കഴിഞ്ഞയാഴ്ച പുണെയിലെ എം.സി.എ സ്റ്റേഡിയത്തിൽ തിരശ്ശീല വീണത്. 333 റൺസിനാണ് അന്ന് ഇന്ത്യ ഒാസീസിനോട് അടിയറവ് പറഞ്ഞത്. ആദ്യ തോൽവിക്കുശേഷം വീണ്ടും വമ്പൻ ജയങ്ങളുടെ പരമ്പരയിലേക്ക് തിരിച്ചുകയറാൻ ഇന്ത്യ ഉൗർജം സംഭരിക്കുന്നത് 2015ലെ ലങ്കൻ പര്യടനത്തിൽനിന്നാണ്.
ആദ്യ ടെസ്റ്റ് തോറ്റെങ്കിലും നാല് ടെസ്റ്റുകളുടെ പരമ്പരയിൽ വിജയിച്ചുകയറുമെന്നാണ് പഴയ അനുഭവത്തിെൻറ വെളിച്ചത്തിൽ ഇന്ത്യൻ കോച്ച് അനിൽ കുംബ്ലെ വിശ്വസിക്കുന്നത്. ഏഴ് ബാറ്റ്സ്മാൻമാർ അടങ്ങിയ ടീമിൽ കരുൺ നായരെയും ക്യാപ്റ്റൻ കോഹ്ലി ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.