സഞ്​ജു തിളങ്ങി; രാജസ്​ഥാന്​ ഏഴു വിക്കറ്റ്​ ജയം

ജയ്​പുർ: തുടർച്ചയായി രണ്ടാം ജയ​േത്താടെ ജീവൻ നിലനിർത്തി രാജസ്​ഥാൻ റോയൽസ്​. ആദ്യ ബൗളിങ്ങിലും, പിന്നീട്​ ബാറ്റ ിങ്ങിലും ഉജ്ജല പോരാട്ടം കാഴ്​ചവെച്ച രാജസ്​ഥാൻ , സൺറൈസേഴ്​സ്​ ഹൈദരാബാദിനെ ഏഴു​ വിക്കറ്റിന്​ വീഴ്​ത്തി സ്​ഥാന ം മെച്ചപ്പെടുത്തി. ആദ്യം ബാറ്റുചെയ്​ത ഹൈദരാബാദ്​ മനീഷ്​ പാണ്ഡേയുടെ അർധസെഞ്ച്വറി (61) മികവിൽ എട്ടു വിക്കറ്റ്​ നഷ ്​ടത്തിൽ 160 റൺസെടുത്തു.

ഡേവിഡ്​ വാർണർ (37), റാഷിദ്​ ഖാൻ (17 നോട്ടൗട്ട്​) എന്നിവരാണ്​ ഹൈദരാബാദ്​ നിരയിലെ മറ്റ്​ മുൻനിര സ്​കോറർമാർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്​ഥാനാവ​െട്ട ക്രീസിലുറച്ചുനിന്ന്​ ​േപാരാട്ടം ആരംഭിച്ചു. ഒാപണർമാരായ അജിൻക്യ രഹാനെയും (39), ലിയാം ലിവിങ്​സ്​റ്റണും (44) നൽകിയ തുടക്കം ടീമിന്​ അടിത്തറയൊരുക്കി. സ്​കോർ 78ലെത്തിയപ്പോഴാണ്​ ലിവിങ്​സ്​റ്റൺ പുറത്തായത്​. പിന്നാലെയെത്തിയ മലയാളി താരം സഞ്​ജു സാംസൺ (32 പന്തിൽ 48 നോട്ടൗട്ട്​) ടീമിനെ വിജയത്തിലേക്ക്​ നയിച്ചു. രഹാനെയും ക്യാപ്​റ്റൻ സ്​റ്റീവൻ സ്​മിത്തും (22) ഇതിനിടെ മടങ്ങി. ആഷ്​ടൺ ടേണർ (3) പുറത്താവാതെ നിന്നു.

അഞ്ചു പന്തും ഏഴ്​ വിക്കറ്റും ബാക്കിനിൽക്കെ പിങ്ക്​ പോരാളികൾ സീസണിലെ അഞ്ചാം ജയം സ്വന്തമാക്കി. രണ്ട്​ മത്സരങ്ങൾ കൂടി ബാക്കിയുള്ള ​രാജസ്​ഥാന്​ ജയം തുടർന്നാൽ ​േപ്ല ഒാഫ്​ ഇനിയും സ്വപ്​നം കാണാം.

നാട്ടിലേക്ക്​ മടങ്ങിയ ജോണി ബെയർസ്​റ്റോക്ക്​ പകരം ക്യാപ്​റ്റൻ കെയ്​ൻ വില്യംസണാണ്​ ​വാർണറിനൊപ്പം ഹൈദരാബാദ്​ ഇന്നിങ്​സ്​ ഒാപൺ ചെയ്യാനെത്തിയത്​. രണ്ടു ബൗണ്ടറികളടക്കം 13 റൺസെടുത്ത വില്യംസണിനെ ശ്രേയസ്​ ഗോപാൽ ബൗൾഡാക്കിയതോ​െട ഹൈദരാബാദി​​​െൻറ ആദ്യ വിക്കറ്റ്​ വീണു. ആറാം ഒാവറിൽ ഹൈദരാബാദ്​ 50ഉം 12ാം ഒാവറിൽ 100ഉം പിന്നിട്ടു. സ്​കോർ 103ൽ എത്തിനിൽക്കേ 32 പന്തിൽ 37 റൺസെടുത്ത വാർണറിനെ ഒഷെയ്​ൻ തോമസ്​ പുറത്താക്കി.

പിന്നാലെ അർധസെഞ്ച്വറി തികച്ച പാണ്ഡെ വിക്കറ്റ്​ കീപ്പർ സഞ്​ജുവിന്​ പിടി​െകാടുത്ത്​ ഒൗട്ടായി. ഒമ്പതു​ ബൗണ്ടറികളടങ്ങുന്നതായിരുന്നു പാണ്ഡെയുടെ ഇന്നിങ്​സ്​. വിജയ്​ ശങ്കറും (8) ദീപക്​ ഹൂഡയും (0) എളുപ്പം മടങ്ങി. സീസണിലെ ആദ്യ മത്സരത്തിനായി ഹൈദരാബാദ്​ ജഴ്​സിയണിഞ്ഞ വൃദ്ധിമാൻ സാഹ (5), ഷാകിബ്​ അൽ ഹസൻ (9), ഭുവനേശ്വർ കുമാർ (1) എന്നിവർക്ക്​ കൂടുതലൊന്നും ചെയ്യാനായില്ല. രാജസ്​ഥാനായി വരുൺ ആറോൺ, ഒഷെയ്​ൻ തോമസ്​, ശ്രേയസ്​ ഗോപാൽ, ജയ്​ദേവ്​ ഉനദ്​ഘട്ട്​ എന്നിവർ രണ്ടുവിക്കറ്റ്​ വീതം വീഴ്​ത്തി.

Tags:    
News Summary - Rajasthan Royals beat Sunrisers Hyderabad - Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.