ന്യൂഡൽഹി: ക്രിക്കറ്റ് കൺട്രോൾ ബോർഡിെൻറ ഭരണ പരിഷ്കരണത്തിനായി സുപ്രീംകോടതി നിയോഗിച്ച ഭരണ നിർവഹണ സമിതി അംഗമെന്ന നിലയിലുള്ള വേതനം നിരസിച്ച് രാമചന്ദ്ര ഗുഹ യും വിക്രം ലിമായെയും.
സമിതി അധ്യക്ഷൻ വിനോദ് റായിക്കും അംഗമായ ഡയാന എഡുൽജിക്കും 33 മാസത്തെ വേതനമായി 3.5 കോടി നിശ്ചയിച്ചതിനൊപ്പമാണ് ഏതാനും മാസത്തെ പ്രവർത്തനങ്ങൾക്ക് ഗുഹക്ക് 40 ലക്ഷവും ലിമായെക്ക് 50.5 ലക്ഷവും അനുവദിച്ചത്. എന്നാൽ, ആദ്യ അഞ്ചു മാസത്തിനുള്ളിൽ സ്ഥാനം രാജിവെച്ച ഇരുവരും പ്രതിഫലം നിരസിച്ചു.
അംഗമായി തെരഞ്ഞെടുത്ത സമയത്തുതന്നെ വേതനം വേണ്ടെന്നു പറഞ്ഞിരുന്നതാണെന്ന് ബി.സി.സി.െഎക്ക് അയച്ച കത്തിൽ രാമചന്ദ്ര ഗുഹ വ്യക്തമാക്കി. 2017 ജനുവരിയിൽ സുപ്രീംകോടതിയുണ്ടാക്കിയ സമിതിയിൽ നിന്ന് വ്യക്തിപരമായ കാരണങ്ങൾ കാണിച്ച് രാമചന്ദ്ര ഗുഹ ആ വർഷം ജൂലൈയിൽതന്നെ രാജിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.