ന്യൂഡൽഹി: ബി.സി.സി.െഎ ഇടക്കാല ഭരണസമിതിയിൽ നിന്ന് ചരിത്രകാരൻ രാമചന്ദ്ര ഗുഹ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് രാമചന്ദ്ര ഗുഹ സുപ്രീംകോടതിയെ അറിയിച്ചു. ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്നും കോടതിയിൽ നൽകിയ അപേക്ഷയിൽ രാമചന്ദ്ര ഗുഹ ആവശ്യപ്പെട്ടു. അപേക്ഷ ജൂലൈ 14ന് കോടതി പരിഗണിക്കും.
ബി.സി.സി.െഎയുടെ ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ലോധ പാനൽ നിർദേശങ്ങൾ നടപ്പിലാക്കുന്നതിനുമായി സുപ്രീംകോടതി നിയമിച്ച നാലംഗ കമിറ്റിയിലെ അംഗമാണ് രാമചന്ദ്ര ഗുഹ. മുൻ കൺട്രോളർ ആൻറ് ഒാഡിറ്റർ ജനറൽ വിനോദ് റായ് ചെയർമാനായുള്ള കമിറ്റിയിൽ രാമചന്ദ്രഗുഹയെ കൂടാതെ സാമ്പത്തിക വിദഗ്ധൻ വിക്രം ലിമെയ്, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ദിയാന എഡുൽജി എന്നിവരാണ് അംഗങ്ങൾ.
ചാമ്പ്യൻസ് ട്രോഫി ടൂർണമെൻറിനിടെ ഇന്ത്യൻ ടീം കോച്ച് അനിൽ കുംബ്ലെയും ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായുണ്ടായ തർക്കമാണ് രാജിക്ക് പിന്നിലെന്നാണ് റിപ്പോർട്ട്. എന്നാൽ ഒൗദ്യോഗിക വൃത്തങ്ങൾ ഇക്കാര്യം സ്ഥീരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.