മിതാലിയെ ഒഴിവാക്കിയത് ഉന്നതൻെറ ആവശ്യപ്രകാരം; രമേശ് പവാർ പുറത്തേക്ക്

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിനെ നിർണായക മത്സരത്തിൽ കളിപ്പിക്കാതെ പുലിവാല് പിടിച്ച ടീം കോച്ച് രമേശ് പവാറിൻെറ സ്ഥാനം തെറിക്കാൻ സാധ്യത. ഇന്നാണ് അദ്ദേഹത്തിൻെറ പരിശീലക കരാർ അവസാനിക്കുന്നത്.

പുതിയ പശ്ചാത്തലത്തിൽ ബി.സി.സി.ഐ കരാർ നീട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. മികച്ച ഫോമിലായിരുന്നിട്ടും സീനിയർ താരമായ മിതാലിയെ ട്വൻറി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിൽ കളത്തിലിറക്കിയിരുന്നില്ല. ഇതിന് കൃത്യമായ വിശദീകരണം നൽകാൻ പവാറിനായിട്ടില്ല.

എന്നാൽ ബി.സി.സി.ഐയിലെ ഒരു ഉന്നതൻ ആവശ്യപ്പെട്ടതനുസരിച്ചാണ് മിതാലിയെ കളിപ്പിക്കാതിരുന്നതെന്ന് പ​വാ​ർ അധികൃതരോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പരിശീലകനെന്ന നിലയിൽ മിതാലിയെ പുറത്തിരുത്തുന്നതിൽ പ​വാ​ർ ജാഗ്രത കാണിച്ചില്ലെന്ന ആരോപണം ശക്തമാണ്. സാമൂഹിക മാധ്യമങ്ങളിൽ പവാറിനെതിരെ രോഷം ശക്തമാകുന്നുണ്ട്.

ടീ​മി​ലെ പ്ര​ശ്​​ന​ക്കാ​രി​യാ​ണ്​ മി​താ​ലി​യെ​ന്ന്​ കു​റ്റ​പ്പെ​ടു​ത്തി ര​മേ​ശ്​ പ​വാ​ർ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യിരുന്നു. ഒാ​പ​ണി​ങ്​ ബാ​റ്റ്​​സ്​​മാ​നാ​യി ഇ​റ​ക്കി​യി​ല്ലെ​ങ്കി​ൽ ലോ​ക​ക​പ്പി​നി​ടെ രാ​ജി വെ​ക്കു​മെ​ന്ന്​ മി​താ​ലി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​വാ​ർ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, 20 വ​ർ​ഷ​മാ​യി രാ​ജ്യ​ത്തി​നു വേ​ണ്ടി ക​ളി​ക്കു​ന്ന ത​​​​െൻറ സ​മ​ർ​പ്പ​ണ​മാ​ണ്​ ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​തെ​ന്ന്​ മി​താ​ലി മറുപടി പറഞ്ഞിരുന്നു.

Tags:    
News Summary - Ramesh Powar may pay price for Mithali Raj face-off- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.