റാഞ്ചി: പ്രിയപുത്രനില്ലാതെ റാഞ്ചിക്ക് ടെസ്റ്റ് ക്രിക്കറ്റിലേക്ക് അരങ്ങേറ്റം. ഇന്ത്യയിലെ 26ാമത്തെ ടെസ്റ്റ് വേദിയായാണ് റാഞ്ചിയിലെ ജെ.എസ്.സി.എ സ്റ്റേഡിയം ഇന്ത്യ -ആസ്ട്രേലിയ മൂന്നാം ടെസ്റ്റിന് വേദിയാവുന്നത്. വ്യാഴാഴ്ച പോരാട്ടത്തിന് ടോസ് വീഴുേമ്പാൾ ഝാർഖണ്ഡുകാർക്ക് ഒരു നിരാശമാത്രം. തങ്ങളുടെ പ്രിയ പുത്രൻ എം.എസ് ധോണിയില്ലാതെ റാഞ്ചി ക്രിക്കറ്റ് ചരിത്രത്തിലേക്ക് കാൽവെക്കുന്നുവെന്ന നിരാശ.
എങ്കിലും സ്റ്റേഡിയവും പരിസരവും ധോണിയുടെ കട്ടൗട്ടുകളിൽ നിറഞ്ഞിരിക്കുകയാണ്. നാട്ടിൽ ടെസ്റ്റിെൻറ പൂരമെത്തുേമ്പാൾ, വിജയ് ഹസാരെ ക്രിക്കറ്റിൽ ഝാർഖണ്ഡ് ടീം നായകനായി ഡൽഹിയിലാണ് ധോണിയിപ്പോൾ. എങ്കിലും തെൻറ ജൂനിയർതാരങ്ങൾക്ക് മുൻക്യാപ്റ്റെൻറ വിജയാശംസയെത്തി. ഇന്ത്യൻ കുപ്പായത്തിൽ ധോണിയില്ലെന്നതിെൻറ ബാക്കിപത്രമായി ടിക്കറ്റ് വിൽപന മന്ദഗതിയിൽ. ഗാലറിയിൽ ആളെത്തുമോയെന്ന ആശങ്കയിലാണ് പ്രാദേശിക സംഘാടകർ. ഇതെല്ലാം മുന്നിൽ കണ്ട് സ്കൂളുകളിലും കോളജുകളിലുമായി പതിനായിരത്തിലേറെ സൗജന്യ ടിക്കറ്റുകളും നൽകി. പരമ്പര 1-1ന് സമനിലയിലായിരിക്കവെ ഇരു ടീമുകൾക്കും മൂന്നാം ടെസ്റ്റ് നിർണായകം. പുതിയ പിച്ചിെൻറ സ്വഭാവമാണ് കളിക്ക് മുേമ്പ ചർച്ചയാവുന്നത്.
ബംഗളൂരുവിന് സമാനമായി സ്പിന്നിനെ തുണക്കുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ അശ്വിനും ജദേജക്കും പുറമെ മൂന്നാം സ്പിന്നറായി ജയന്ത് യാദവിനെ കൂടി പരിഗണിക്കാനും സാധ്യതയുണ്ട്. ആസ്ട്രേലിയൻ ടീമിലും കാര്യമായ മാറ്റങ്ങൾകാണാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.