????????? ????? ???? ???? ??????? ?????

രഞ്​ജി ട്രോഫി ഫൈനൽ: ഡൽഹി ആറിന്​ 271, ധ്രുവ്​ ഷോറിന്​ സെഞ്ച്വറി

ഇ​ന്ദോർ: രഞ്​ജി ട്രോഫിയിൽ കന്നി കിരീടവും സ്വപ്​നം കണ്ടിറങ്ങിയ വിദർഭക്കെതിരെ ഡൽഹിയുടെ പോരാട്ടം. ഫൈനലിൽ സെഞ്ച്വറിയുമായി ധ്രുവ്​ ഷോറി(123) നിലയുറപ്പിച്ചപ്പോൾ, ആദ്യ ദിനം ഡൽഹി ആറിന്​ 271 എന്ന ഭേദപ്പെട്ട നിലയിൽ. ടോസ്​ നേടിയ വിദർഭ ബൗളിങ്​ തിരഞ്ഞെടുക്കുകയായിരുന്നു. തീരുമാനം ശരിവെച്ച്​ ബൗളിങ്​ നിര ഡൽഹിയെ ആദ്യത്തിൽ വരിഞ്ഞുമുറുക്കി. ഒാപണർ കുണാൽ ചണ്ഡേലയെ (0) അക്കൗണ്ടു തുറക്കുന്നതിനുമു​​േമ്പ പുറത്താക്കി ആദിത്യ താക്കറെയാണ്​ ആക്രമണത്തിന്​ നേതൃത്വം നൽകിയത്​.

പിന്നാ​ലെ, ഇന്ത്യൻ താരം ഗൗതം ഗംഭീറും (15) പുറത്തായി. മധ്യനിരയിൽ പിടിച്ചു നിൽക്കാറുള്ള നിതീഷ്​ റാണക്കും (21), ക്യാപ്​റ്റൻ ഋഷഭ്​ പന്തിനും (21) ഇത്തവണ കാര്യമായൊന്നും ചെയ്യാനായില്ല. ഇതോടെ നാലിന്​ 99 എന്ന നിലയിൽ ഡൽഹി വൻതകർച്ച നേരിട്ടതാണ്​. എന്നാൽ, അഞ്ചാമനായെത്തിയ ഹിമ്മത്​ സിങ്ങിനെ (66)കൂട്ടുപിടിച്ച്​ ധ്രുവ്​ ഷോറി സെഞ്ച്വറിയുമായി നിലയുറപ്പിച്ച്​ ടീമിനെ രക്ഷിച്ചു. ഫസ്​റ്റ്​ ക്ലാസ്​ കരിയറിലെ താരത്തി​​െൻറ മൂന്നാം സെഞ്ച്വറിയാണിത്​. അഞ്ചാം വിക്കറ്റിൽ ഇരുവരും 105 റൺസി​​െൻറ കൂട്ടുകെട്ടുണ്ടാക്കി. ഷോറിയോടൊപ്പം (123) വികാസ്​ മിശ്രയാണ്​ (5) ക്രീസിൽ. വിദർഭക്കായി ആദിത്യ താക്കറെയും രാജ്​നേഷ്​ ഗുർബാനിയും രണ്ടു വിക്കറ്റ്​ വീതം വീഴ്​ത്തി. 

Tags:    
News Summary - Ranji Trophy Final: Delhi vs Vidarbha- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.